-->
ഡല്‍ഹിയില്‍ ന്യൂസിലന്‍ഡ് സ്വദേശിയായ വിനോദസഞ്ചാരിക്ക് നേരെ ഓട്ടോ െ്രെഡവര്‍ നടത്തിയ അശ്ലീല സംഭാഷണങ്ങളും മോശം പെരുമാറ്റവുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ വിവാദം സൃഷ്ടിക്കുന്നത്. വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ ഫറോസ് ഖാന്‍ എന്ന െ്രെഡവര്‍ ലൈംഗിക സേവനങ്ങളെക്കുറിച്ച് നിരന്തരം സംസാരിക്കുകയും വിദേശിയെ നിര്‍ബന്ധിക്കുകയും ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. ടൂറിസ്റ്റ് പലതവണ കര്‍ശനമായി വിസമ്മതിച്ചിട്ടും െ്രെഡവര്‍ തന്റെ വാഗ്ദാനങ്ങള്‍ ആവര്‍ത്തിക്കുന്ന ദൃശ്യങ്ങള്‍ വിദേശി തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ഇതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
യാത്രയ്ക്കിടയില്‍ 18നും 20നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെ എത്തിച്ചുനല്‍കാമെന്നും ഹോട്ടലില്‍ സൗകര്യമൊരുക്കാമെന്നും െ്രെഡവര്‍ മുറി ഇംഗ്ലീഷില്‍ പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്. 'പിസ്സയും പെണ്‍കുട്ടിയും' അടങ്ങുന്ന പാക്കേജിന് 10,000 രൂപയാകുമെന്ന് ഇയാള്‍ വിലപേശുന്നതായും കാണാം. വെറും 20 മിനിറ്റ് മാത്രം മതിയെന്ന് പറഞ്ഞ് ടൂറിസ്റ്റിനെ നിര്‍ബന്ധിച്ച െ്രെഡവര്‍, ഇന്ത്യയെ സന്ദര്‍ശിക്കാനെത്തുന്ന വിദേശികള്‍ക്ക് മുന്നില്‍ രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് വലിയ മങ്ങലേല്‍പ്പിച്ചു എന്ന വിമര്‍ശനം ശക്തമാണ്.
വീഡിയോ വൈറലായതോടെ െ്രെഡവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യമാധ്യമങ്ങളില്‍ പ്രതിഷേധം ഇരമ്പുകയാണ്. സംഭവത്തില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടികള്‍ ഏതെങ്കിലും പെണ്‍വാണിഭ സംഘത്തിന്റെ ഇരകളാണോ എന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേര്‍ ഡല്‍ഹി പോലീസിനെ ടാഗ് ചെയ്തു. പരാതി ലഭിച്ചാല്‍ ഉടന്‍ അന്വേഷണം ആരംഭിക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ വിനോദസഞ്ചാര മേഖലയെ ദോഷകരമായി ബാധിക്കുമെന്ന ആശങ്കയിലാണ് അധികൃതര്‍.