-->
മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകന്‍ വിദ്യാസാഗറിന് പിറന്നാള്‍ ആശംസകളുമായി ഗായിക സുജാത മോഹന്‍. ' മെലഡി കിംഗിന് ജന്മദിനാശംസകള്‍.. നിങ്ങള്‍ക്ക് എപ്പോഴും ആരോഗ്യവും, സന്തോഷവും, സമാധാനവും നേരുന്നു', എന്നാണ് വിദ്യാസാഗറിന്റെ ഫോട്ടോയ്‌ക്കൊപ്പം സുജാത കുറിച്ചത്.
മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ച സംഗീത സംവിധായകനാണ് വിദ്യാ സാഗര്‍. തമിഴിലായിരുന്നു തുടക്കമെങ്കിലും, മലയാളത്തില്‍ ' അഴകിയ രാവണന്‍' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധനേടുന്നത്. ഈ സിനിമയിലെ എല്ലാ ഗാനങ്ങളും ഇന്നും വലിയ ഹിറ്റുകളാണ്. ഒരു അന്യഭാഷക്കാരനാണെങ്കിലും മലയാളികളുടെ ആസ്വാദനശൈലി കൃത്യമായി മനസ്സിലാക്കി സംഗീതം നല്‍കാന്‍ അദ്ദേഹത്തിന് സാധിച്ചു.
മലയാളത്തില്‍ അരുണ്‍ ബോസ് സംവിധാനം ചെയ്ത' മാരിവില്ലിന്‍ ഗോപുരങ്ങള്‍' എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി പ്രവര്‍ത്തിച്ചത്. ഇന്ദ്രജിത്ത് സുകുമാരന്‍, ശ്രുതി രാമചന്ദ്രന്‍, സര്‍ജാനോ ഖാലിദ്, വിന്‍സി അലോഷ്യസ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയത്.