-->
പയ്യന്നൂര്‍: വിവാദം നിലനില്‍ക്കുന്ന പയ്യന്നൂര്‍ ഏരിയാകമ്മറ്റിയില്‍ രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തല്‍ നടത്തിയ കുഞ്ഞികൃഷ്ണനെതിരേ എടുത്ത നടപടിയുടെ പേരില്‍ തര്‍ക്കം. എംഎല്‍എയും പാര്‍ട്ടിസെക്രട്ടറിയും പങ്കെടുത്ത 20 അംഗ ഏരിയാകമ്മറ്റി യോഗത്തില്‍ ഒരു വിഭാഗം രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട കണക്ക് അവതരിപ്പിച്ച് ജനങ്ങളുടെ സംശയ ദുരീകരണം നടത്തണമെന്നും ആവശ്യപ്പെട്ടു.
ഫണ്ട് പിരിവിലെ കണക്ക് അവതരിപ്പിക്കണമെന്ന് ചില അംഗങ്ങള്‍ ആവശ്യപ്പെട്ടു. വിശദീകരണ റിപ്പോര്‍ട്ടല്ല വേണ്ടതെന്നും വ്യക്തമായ കണക്ക് അവതരിപ്പിച്ച് പാര്‍ട്ടി അംഗങ്ങള്‍ക്കും അനുഭാവികള്‍ക്കുമുള്ള സംശയം ദൂരികരിക്കണമെന്നും ആവശ്യം ഉയര്‍ന്നു. തര്‍ക്കത്തെ തുടര്‍ന്ന് ഏരിയ കമ്മിറ്റി യോഗം അലസി പിരിയുകായിരുന്നു. ഭിന്നതയുണ്ടായ സാഹചര്യത്തില്‍ ഉടക്കി പിരിഞ്ഞ അംഗങ്ങളെ അനുയപ്പിക്കാനുള്ള നീക്കം തുടരുകയാണ്. യോഗത്തില്‍ ഏരിയ സെക്രട്ടറി കണക്കുകള്‍ അവതരിപ്പിക്കുന്നതിന് പകരം കുഞ്ഞികൃഷ്ണനെതിരെ എടുത്ത നടപടികളും ഇതുമായി ബന്ധപ്പെട്ട വിശദീകരണ റിപ്പോര്‍ട്ടാണ് അവതരിപ്പിച്ചത്. എന്നാല്‍ കണക്ക് അവതരിപ്പിക്കാന്‍ ഒരു വിഭാഗം ആവശ്യപ്പെടുകയായിരുന്നു.
ബഹുജനങ്ങള്‍ക്ക് മുന്നില്‍ രക്തസാക്ഷി ഫണ്ടിന്റെ വരവ് ചെലവ് കണക്ക് അവതരിപ്പിക്കുമെന്നായിരുന്നു ജില്ലാ സെക്രട്ടറി നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ ജില്ലാ സെക്രട്ടറിയുടെ ഔദ്യോഗിക പക്ഷം ഇത് അംഗീകരിച്ചില്ല. തുടര്‍ന്ന് വാക്ക് തര്‍ക്കം ഉണ്ടാവുകയായിരുന്നു. യോഗത്തില്‍ ജില്ലാ സെക്രട്ടറിയും എംഎല്‍എ ടിഎ മധുസൂദനനും പങ്കെടുക്കുന്നുണ്ടായിരുന്നു. തര്‍ക്കം പരിഹരിക്കാനുള്ള ശ്രമത്തിലാണ്.