-->
കണ്ണൂർ: 12 വയസ്സുള്ള ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകനു 30 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ അഞ്ചുമാസം കൂടി തടവ് അനുഭവിക്കണമെന്നുമാണ് കോടതി ഉത്തരവിട്ടത്.
മലപ്പുറം സ്വദേശിയും മദ്രസ അധ്യാപകനുമായ നസീബ് (39) എന്നയാളെയാണ് കണ്ണൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി എം.ടി. ജലജാറാണി കുറ്റക്കാരനായി കണ്ടെത്തി ശിക്ഷിച്ചത്.
പ്രോസിക്യൂഷൻ കേസനുസരിച്ച്, പഴയങ്ങാടി ചുമടുതാങ്ങി മദ്രസത്തുൽ നബീൽ മദ്രസയിൽ പഠിച്ചുകൊണ്ടിരുന്ന 12 വയസ്സുള്ള ആൺകുട്ടിയെ പ്രതി ഒരുവർഷക്കാലയളവിൽ പലതവണ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. മതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്ന വ്യാജേന ലൈംഗിക പീഡനത്തിനിരയാക്കിയതായാണ് കേസ്.
സംഭവം പുറത്തറിഞ്ഞതിനെ തുടർന്ന് പോലിസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയാരിക്കുന്നു. കുട്ടിയുടെ മൊഴി, വൈദ്യപരിശോധന റിപ്പോർട്ട്, മറ്റ് സാക്ഷിമൊഴികൾ തുടങ്ങിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ കുറ്റം തെളിഞ്ഞത്. തുടർന്ന് കേസ് പ്രത്യേക കോടതിയിൽ വിചാരണയ്ക്ക് എത്തുകയായിരുന്നു.
12വയസുകാരനെ