Saturday, March 14, 2026 Last Updated 29 Min 46 Sec ago English Edition
Todays E paper
Ads by Google
Friday 13 Mar 2026 05.19 PM

തിരുവനന്തപുരം മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ടിനെതിരെ പീഡന കേസ്

ചികിത്സക്കായി എത്തിയ സ്‌ത്രീയെ പീഡിപ്പിച്ചെന്നാണ് കേസ്.
Case< trivandrum

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മുൻ സൂപ്രണ്ട് ഡോക്‌ടർ സുനിൽ കുമാറിനെതിരെ പീഡന പരാതി. ചികിത്സക്കായി എത്തിയ സ്‌ത്രീയെ പീഡിപ്പിച്ചെന്നാണ് കേസ്. ന്യൂറോ സര്‍ജറി വിഭാഗം മേധാവി കൂടിയായ സുനിൽ കുമാറിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്.

2023 ൽ ചികിത്സ തേടി എത്തിയെന്നും മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതിനാൽ സൈക്യാട്രി വിഭാഗത്തിലേക്ക് മാറ്റിയെന്നും അന്ന് മുതൽ ഡോക്ടറുമായി തുടങ്ങിയ ബന്ധമാണെന്നുമാണ് പരാതിയിൽ വ്യക്തമാകുന്നത്.

സൗഹൃദം സ്ഥാപിച്ച് പല സ്ഥലങ്ങളിൽ കൊണ്ടുപോയതായും വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നും പരാതിയിയിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് നേരത്തെ വനിതാ കമ്മീഷനിൽ പരാതി എത്തിയിട്ടുണ്ട്. അതിന്‍റെ വസ്തുതകള്‍ മനസിലാക്കി മാത്രമേ തുടര്‍ നടപടികളിലേക്ക് പോകൂ എന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. സ്ത്രീ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW