-->
കോട്ടയം: ലഹരി വില്‍പ്പനക്കിടെ ഉണ്ടായ തര്‍ക്കത്തില്‍ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രകോപനത്തിന് കാരണമായത് എതിരാളി മാതാപിതാക്കളെ മോശമായി പറഞ്ഞതെന്ന് സൂചന. ദിവസങ്ങള്‍ക്ക് മുമ്പ് യുവാക്കള്‍ തമ്മിലുണ്ടായ വഴക്കിന്റെ ബാക്കിയായിരുന്നു ഇതെന്നും ഇരുവരും തമ്മില്‍ ലഹരി ഇടപാടിലെ പണത്തെച്ചൊല്ലി രൂക്ഷമായ തര്‍ക്കം നിലനിന്നിരുന്നതായുമാണ് സൂചനകള്‍.
കഴിഞ്ഞദിവസം മാണിക്കുന്നം ലളിതാസദന്‍ വീട്ടില്‍ അഭിജിത്തിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 24 കാരനായ അഭിജിത് മാങ്ങാനം കളമ്പാട്ടുകുന്ന് താന്നിക്കല്‍ വീട്ടില്‍ ആദര്‍ശ് സോമനെ(23) യാണ് കൊലപ്പെടുത്തിയത്. അഭിജിത്തിനെ മര്‍ദ്ദിക്കാന്‍ സുഹൃത്ത് റോബിന്‍ ജോര്‍ജ്ജിനൊപ്പം എത്തിയ ആദര്‍ശ് താന്‍ വന്ന കാറിലേക്ക് അഭിജിത്തിനെ വലിച്ചുകയറ്റാന്‍ ശ്രമിക്കുമ്പോഴാണ് കുത്തേറ്റ് മരണമടഞ്ഞത്.
റോബിന്‍ ജോര്‍ജ്ജിനൊപ്പം തിങ്കളാഴ്ച പുലര്‍ച്ചെ ആദര്‍ശ അഭിജിത്തിന്റെ വീടിന് മുന്നിലെത്തിയപ്പോഴായിരുന്നു സംഭവം. റോബിനെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. നേരത്തേ കാപ്പ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്ന റോബിന്‍ 2023 ല്‍ കഞ്ചാവ് പിടികൂടിയ സംഭവത്തിലെ പ്രതിയാണ്. ഇയാള്‍ അന്ന് തന്നെ അന്വേഷിച്ച് എത്തിയ പോലീസിന് നേരെ നായ്ക്കളെ അഴിച്ചുവിട്ട കേസിലെ പ്രതിയാണ്.