-->
തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റം ചർച്ച ചെയ്യാൻ കർണാടക സർക്കാർ വിളിച്ചുചേർത്ത പ്രത്യേക നിയമസഭാ സമ്മേളനത്തിൽ അസാധാരണ നടപടികൾ. അനിശ്ചിതത്വങ്ങൾക്കൊടുവിൽ പുതുവർഷത്തിലെ ആദ്യ സമ്മേളനത്തിലേക്ക് ഗവർണർ തവർചന്ദ് ഗെഹലോട്ട് എത്തിയെങ്കിലും മന്ത്രിസഭ തയ്യാറാക്കി നൽകിയ നയപ്രഖ്യാപന പ്രസംഗം പേരിനുമാത്രം വായിച്ച് ഇറങ്ങിപ്പോകുകയായിരുന്നു.
തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റിയ കേന്ദ്രസർക്കാർ നടപടിയെ രൂക്ഷമായി വിമർശിക്കുന്ന ഭാഗങ്ങൾ പ്രസംഗത്തിൽ ഉണ്ടായിരുന്നതാണ് ഗവർണറെ ചൊടിപ്പിച്ചത്. ലോക്ഭവൻ ഈ ഭാഗങ്ങൾ ഒഴിവാക്കണമെന്ന് സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് സർക്കാർ വഴങ്ങാതെ വന്നതോടെയാണ് ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റാൻ മാത്രം ഗവർണർ സഭയിലെത്തി മടങ്ങിയത്.
കോൺഗ്രസ് ഗവർണറുടെ നടപടിക്കെതിരെ രംഗത്ത് എത്തി. ഗവർണർക്കെതിരെ സർക്കാർ പ്രമേയം പാസാക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി.