-->
തിരക്കേറിയ ഒരു റോഡില്‍ രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചതിന് പിന്നാലെ ഉണ്ടായ തര്‍ക്കത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരു സ്ത്രീയെയും രണ്ട് പുരുഷന്മാരെയുമാണ് വീഡിയോയില്‍ കാണുന്നത്. സ്ത്രീയുടെ സ്‌കൂട്ടി കാറില്‍ ഉരസിയതാണ് വഴക്കിന് തുടക്കമായത്.
സ്ത്രീ അശ്രദ്ധമായി ഓടിച്ച സ്‌കൂട്ടി മറ്റൊരു കാറില്‍ ഇടിച്ചു. പിന്നാലെ കാറുടമ തന്റെ കാറിന് പറ്റിയ പരിക്കുകള്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ടു. ഇതോടെ സ്ത്രീ അയാളുമായി തട്ടിക്കയറുന്നതാണ് വീഡിയോയില്‍ ഉള്ളത്. ഇതിനിടെ ഇവര്‍ താന്‍ ഐപിഎസുകാരന്റെ അമ്മയാണെന്നും അവകാശപ്പെടുന്നു. ഇതിനിടെ അവര്‍ തനിക്ക് കഴിയുന്ന ഏറ്റവും വലിയ ഒച്ചയില്‍ അസഭ്യം പറയുന്നതും കേള്‍ക്കാം.
ഞാന്‍ ഐപിഎസുകാരന്റെ അമ്മയാണെന്ന് നിങ്ങള്‍ക്കറിയാമോ? നിങ്ങളെ ഓരോരുത്തരെയും ഞാന്‍ അറസ്റ്റ് ചെയ്യും. എന്റെ മകന്റെ നമ്പറില്‍ വിളിക്കണോ? ഞാന്‍ ഐപിഎസിന്റെ അമ്മയാണ്. എന്റെ മകന്‍ കഠിനാധ്വാനം ചെയ്തിട്ടുണ്ട്; നിങ്ങളെപ്പോലെ കുഴപ്പങ്ങള്‍ ഉണ്ടാക്കി സമയം പാഴാക്കിയിട്ടില്ലെന്നും അവര്‍ അസ്വസ്ഥയോടെ വിളിച്ച് പറഞ്ഞു.
വീഡിയോ വൈറലായതോടെ നിരവധി പേര്‍ അഭിപ്രായങ്ങളുമായി രംഗത്തെത്തി. ചിലര്‍ മൂന്നാല് യുവാക്കള്‍ ചേര്‍ന്ന് അവരെ പ്രകോപിപ്പിച്ചെന്നും അതിനെ തുടര്‍ന്നാണ് അവര്‍ ഇത്രയും പ്രകോപിതയായതെന്നും എഴുതി. എന്നാല്‍ ഐപിഎസ് ഉദ്യോഗസ്ഥന്റെ അമ്മ എന്ന പദവി ഇന്ത്യയില്‍ പ്രിവിലേജുള്ള പദവിയാണോയെന്ന് നിരവധി പേര്‍ സംശയം ചോദിച്ചു. ഐപിഎസുകാര്‍ക്ക് അവരുടെ ജോലിക്ക് അനുസരിച്ചുള്ള ബഹുമാനം സമൂഹം നല്‍കുന്നുണ്ടെന്നും അതല്ലാതെ അവരുടെ കുടുംബാംഗങ്ങളെ മൊത്തം ബഹുമാനിക്കേണ്ട് ആവശ്യം പൊതു സമൂഹത്തിനില്ലെന്നും നിരവധി പേരെഴുതി.