Wednesday, March 11, 2026 Last Updated 9 Min 22 Sec ago English Edition
Todays E paper
Ads by Google
Friday 27 Feb 2026 12.46 PM

നാടൻ വൈബുമായി വാഴ 2വിലെ വാനില ചെടിയേ..പുറത്തിറങ്ങി; ഏപ്രിൽ രണ്ടിന് ചിത്രം പ്രദർശനത്തിനെത്തും

uploads/news/2026/02/827594/vazha2-song.jpg

സോഷ്യൽ മീഡിയയിലൂടെ പ്രശസ്തനായ ഹാഷിർ, അലൻ ബിൻ സിറാജ്, അജിൻ ജോയ്, വിനായക് എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന വാഴ 2 സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി. ഏപ്രിൽ 2 ന് വേൾഡ് വൈഡായി റിലീസ് ചെയ്യുന്ന ചിത്രത്തിന് വാഴ 2, ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ് എന്നാണ് പേര്. വാഴ ബയോപിക് ഓഫ് ബില്യണ്‍ ബോയ്‌സ് എന്നായിരുന്നു ആദ്യ ഭാഗത്തിന്റെ പേര്. രണ്ടാം ഭാഗത്തിനുള്ള സൂചന നൽകികൊണ്ടായിരുന്നു ആദ്യ ഭാഗം അവസാനിച്ചത്. നവാഗതനായ സവിൻ എസ്.എ ആണ് ഇപ്പോൾ രണ്ടാം ഭാഗമായ വാഴ 2 സംവിധാനം ചെയ്യുന്നത്. ആദ്യ ഭാഗത്തിന്റെ രചയിതാവായ വിപിൻ ദാസ് തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രജത് പ്രകാശ് വരികൾ എഴുതി സംഗീത സംവിധാനം ചെയ്ത 'വാനില ചെടിയേ..' എന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടത്. രജത് പ്രകാശ്, ദിൽറൂഹ്, നിള രാജ്, സാത്വിക, വിഷ്ണു ദാസ്, മാറിയ ലാലി ജോണി, എസ്‌കേപ്പ് വയലറ്റ്, അഭിരാമൻ എന്നിവർ ചേർന്നാണ് ഈ ഫീൽ ഗുഡ് ഗാനം ആലപിച്ചിരിക്കുന്നത്. വാഴ ആദ്യ ഭാഗത്തിലെ 'അതിമനോഹരം' എന്ന ട്രെൻഡിങ് ഗാനം ഒരുക്കിയതും രജത് പ്രകാശാണ്.

10 ഗാനങ്ങളും 9 സംഗീത സംവിധായകരുമാണ് വാഴ 2ന് വേണ്ടി അണിനിരക്കുന്നത്. മലയാളി മങ്കിസ്, രജത് പ്രകാശ് (ഹാറ്റ്സ്മിത്ത് ), പാർവതീഷ് പ്രദീപ്‌, റമീസ് ആർസി, മുത്തു, ആർക്കഡോ, ജസിർ മുഹമ്മദ്‌, അശ്വിൻ ആര്യൻ & ഇലക്ട്രോണിക് കില്ലി എന്നിവരാണ് സംഗീതം ചെയ്യുന്നത്. അതോടൊപ്പം അങ്കിത് മേനോനാണ് മ്യൂസിക് സൂപ്പർവിഷൻ കൈകാര്യം ചെയ്തിരിക്കുന്നത്. ഓരോ ഗാനവും ഇൻസ്റ്റന്റ് ഹിറ്റ് ആവുമെന്ന പ്രതീക്ഷയാണ് ഈ 9 പേരും മ്യൂസിക് സൂപ്പർവിഷൻ ചെയ്യുന്ന അങ്കിത് മേനോനും പ്രേക്ഷകർക്കിപ്പോൾ ഒരുപോലെ നൽകുന്നത്. വാഴ ഒന്നാം ഭാഗത്തിലെ ഗാനങ്ങൾ ഇപ്പോഴും റീൽസുകളിൽ ട്രെൻഡിങ് ആണ്. തിങ്ക് മ്യൂസിക്കാണ് വാഴ 2വിന്റെ ഓഡിയോ റൈറ്സ് സ്വന്തമാക്കിയിരിക്കുന്നത്.

'വാഴ 2' ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ഒരുക്കിയത് ഹിറ്റ് സംവിധായകൻ വിപിന്‍ ദാസാണ്. 'വാഴ'യുടെ ആദ്യഭാഗ ചിത്രത്തിലെ യുവ താരങ്ങൾക്കൊപ്പം മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഒരു കൂട്ടം യുവതാരങ്ങളോടൊപ്പം സുധീഷ്, വിജയ് ബാബു, അജു വർഗീസ്, അരുൺ, അൽഫോൻസ് പുത്രൻ, വിനോദ് കെടാമംഗലം തുടങ്ങിയ പ്രമുഖരും ചിത്രത്തിൽ അഭിനയിക്കുന്നു. WBTS പ്രൊഡക്ഷൻസ്, ഇമാജിൻ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ്, ഐക്കൺ സ്റ്റുഡിയോസ്, ഷൈൻ സ്ക്രീൻസ് എന്നീ ബാനറുകളിലായി വിപിൻ ദാസ്, ഹാരിസ് ദേശം, സാഹു ഗാരപാട്ടി, പി.ബി. അനീഷ്, ആദർശ് നാരായൺ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ഛായാഗ്രഹണം- അഖിൽ ലൈലാസുരൻ, എഡിറ്റർ - കണ്ണൻ മോഹൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - കനിഷ്ക ഗോപി ഷെട്ടി, പ്രൊഡക്ഷൻ കൺട്രോളർ - റിന്നി ദിവാകർ, കല - ബാബു പിള്ള, മേക്കപ്പ് - സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ് - അശ്വതി ജയകുമാർ, സ്റ്റിൽസ് - ബിജിത്ത് ധർമ്മടം, പരസ്യകല - യെല്ലോ ടൂത്ത്‌സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - രജിവൻ അബ്ദുൾ ബഷീർ, സൗണ്ട് ഡിസൈനർ - അരുൺ എസ്. മണി, ആക്ഷൻ - കലൈ കിംഗ്സൺ, വിക്കി നന്ദഗോപാൽ, ഡിഐ - ജോയ്നർ തോമസ്, ടൈറ്റിൽ ഡിസൈൻ - സർക്കാസനം, സൗണ്ട് ഡിസൈൻ - വിഷ്ണു സുജാതൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - അനീഷ് നന്തിപുലം, പ്രൊമോഷൻ കൺസൾട്ടന്റ് - വിപിൻ കുമാർ, പി.ആർ.ഒ - എസ്. ദിനേശ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW