-->
സാന്റിയാഗോ ബെര്‍ണേബു: രണ്ടാം പാദത്തില്‍ സ്വന്തം മൈതാനത്തും എതിരാളികളെ കെട്ടുകെട്ടിച്ച് ബെന്‍ഫിക്കയ്ക്കെതിരായ വിജയത്തോടെ റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗിലെ അവസാന 16-ല്‍ സ്ഥാനം ഉറപ്പിച്ചു. രണ്ടാം പകുതിയില്‍ വിനീഷ്യസ് ജൂനിയര്‍ നേടിയ ഗോളിലായിരുന്നു റയലിന്റെ വിജയം. 2-1 എന്ന സ്‌കോറിനും 3-1 എന്ന അഗ്രഗേറ്റ് സ്‌കോറിലുമായിരുന്നു ജയം.
ആദ്യ പാദത്തില്‍ ജിയാന്‍ലൂക്ക പ്രെസ്റ്റിയാനി തന്നെ വംശീയമായി അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് രംഗത്ത് വന്നതിന് പിന്നാലെ രണ്ടാം പാദ മത്സരത്തിലെയും ശ്രദ്ധാകേന്ദ്രം വിനീഷ്യസ് ജൂണിയറായിരുന്നു. ്എന്നാല്‍ മത്സരത്തില്‍ വിജയഗോള്‍ നേടി വിനീഷ്യസ് തന്റെ താരപ്രഭ ഉറപ്പിക്കുകയും ചെയ്തു. വിവാദനായകന്‍ പ്രെസ്റ്റിയാനിക്ക് ഒരു മത്സരത്തില്‍ നിന്ന് വിലക്ക് ലഭിച്ചതിനാല്‍ ബുധനാഴ്ചത്തെ റിട്ടേണ്‍ ലെഗ് നഷ്ടമായി.
കിക്കോഫിന് മുമ്പ് സ്റ്റാന്‍ഡുകളില്‍ സ്പാനിഷില്‍ 'വംശീയത വേണ്ട' എന്നെഴുതിയ ബാനര്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് ഹോം ആരാധകര്‍ വിനീഷ്യസ് ജൂനിയറിന് പിന്തുണ നല്‍കി. മത്സരത്തിനിടെ ഫുട്‌ബോളാണ് പ്രധാന ശ്രദ്ധാകേന്ദ്രം എന്ന് വിനീഷ്യസ് ജൂനിയര്‍ ഉറപ്പാക്കി. കളിയുടെ 14-ാം മിനിറ്റില്‍ ആദ്യം മുന്നിലെത്തിയത് ബെനെഫിക്കയായിരുന്നു. റാഫ സില്‍വയിലൂടെ ആദ്യം ലീഡ് നേടിയത് റയലായിരുന്നു.
ആ ലീഡ് രണ്ട് മിനിറ്റ് മാത്രമേ നീണ്ടുനിന്നുള്ളൂ. ഔറേലിയന്‍ ചൗമേനി ബോക്‌സിന്റെ അരികില്‍ നിന്ന് തൊടുത്ത ഒരു ഷോട്ട് റയലിനെ ഒപ്പമെത്തിച്ചു. പിന്നാലെ കളി തീരാന്‍ പത്തുമിനിറ്റുള്ളപ്പോള്‍ വിനീഷ്യസ് വിജയഗോളും നേടി. അഞ്ച് മത്സരങ്ങളില്‍ ആറാം ഗോളാണ് നേടിയത്. പരിക്കേറ്റ കൈലിയന്‍ എംബാപ്പെ ഇല്ലാതെയാണ് റയല്‍ കളത്തിലിറങ്ങിയത്. മാഞ്ചസ്റ്റര്‍ സിറ്റിയെയോ സ്‌പോര്‍ട്ടിംഗോ ആകും അടുത്ത എതിരാളി.