Thursday, March 12, 2026 Last Updated 57 Min 48 Sec ago English Edition
Todays E paper
Ads by Google
Thursday 15 Jan 2026 11.12 AM

പുതിയ പരിശീലകന്‍ അല്‍വാരോയ്ക്ക് കീഴിലും റയലിന് തോല്‍വി ; കോപ്പാ ഡെല്‍റേയില്‍ നിന്നും പുറത്തായി

uploads/news/2026/01/820913/real-madrid.jpg

മാഡ്രിഡ്: സ്പാനിഷ്‌കപ്പിലെ എല്‍ക്ലാസ്സിക്കോയില്‍ തോറ്റ് കപ്പ് കൈവിട്ടതിന് പിന്നാലെ പരിശീലകന്‍ സാബി അലോന്‍സോയെ മാറ്റി പുതിയ പരിശീലകന്‍ അല്‍വാരോ അര്‍ബെലോവയെ കൊണ്ടുവന്നിട്ടും റയല്‍ മാഡ്രിഡിന്റെ തലവര മാറിയില്ല. കോപ്പ ഡെല്‍ റേയില്‍ അല്‍വാരോ അര്‍ബെ ലോവയുടെ ആദ്യ മത്സരത്തില്‍ തന്നെ റയല്‍ മാഡ്രിഡ് തോറ്റു. അതും രണ്ടാം ഡിവിഷന്‍ അല്‍ബാസെറ്റെയോട്.

രണ്ടിനെതിരേ മൂന്ന് ഗോളിന് വീണുപോയെന്നത് ആരാധകരുടെ അമ്പരപ്പ് കൂട്ടുകയാണ്. ശനിയാഴ്ച ലാലിഗയില്‍ ലെവാന്റേയെ നേരിടാനിരിക്കെ സൂപ്പര്‍താരങ്ങളായ കിലിയന്‍ എംബാപ്പെ, റോഡ്രിഗോ, തിബൗട്ട് കോര്‍ട്ടോയിസ്, ജൂഡ് ബെല്ലിംഗ്ഹാം എന്നിവര്‍ക്ക് വിശ്രമം നല്‍കിയാണ് അല്‍വാരോ ടീമിനെ ഇറക്കിയത്. പകരം അക്കാദമി കളിക്കാരായ ജോര്‍ജ് സെസ്റ്റെറോ, ഡേവിഡ് ജിമെനെസ് എന്നിവരെ കൊണ്ടുവരികയും ചെയ്തു. എന്നാല്‍ സെ്ക്കന്‍ഡ് ഡിവിഷനില്‍ കളിക്കുന്ന അല്‍ബാസെറ്റെ നന്നായി മുതലെടുക്കുകയൂം ചെയ്തു.

42-ാം മിനിറ്റില്‍ ഡിഫന്‍ഡര്‍ ജാവി വില്ലാര്‍ ആന്‍ഡ്രി ലുണിനെ മറികടന്ന് ജോസ് ലാസോയുടെ കോര്‍ണര്‍ ഹെഡ് ചെയ്തപ്പോള്‍ അല്‍ബാസെറ്റെ മുന്നിലെത്തി. ആദ്യ പകുതിയിലെ സ്റ്റോപ്പേജ് സമയത്ത് ഫ്രാങ്കോ മസ്റ്റാന്റുവോണോയിലൂടെ മാഡ്രിഡ് ഉടനടി മറുപടി നല്‍കി. എന്നാല്‍ പകരക്കാര നായ ജെഫ്റ്റ് ബെറ്റാന്‍കോര്‍ കളിയുടെ അവസാന എട്ട് മിനിറ്റില്‍ രണ്ട് ഗോളുകള്‍ നേടിയത് റയലിന് കനത്ത നഷ്ടം ഉണ്ടാക്കി. പിന്നാലെ ഗൊണ്‍ സാലോ ഗാര്‍സിയ ഒരു ഗോള്‍ കൂടി മടക്കിയെങ്കിലൂം സമനില നേടാന്‍ കളിഞ്ഞില്ല.

ആദ്യ 42 മിനിറ്റിനുള്ളില്‍ ഏകദേശം 80% പൊസഷനും അഞ്ച് ഷോട്ടുകളും ഉണ്ടായിരുന്നിട്ടും, വില്ലാര്‍ ഉയര്‍ന്ന് ഒരു കോര്‍ണര്‍ ഹെഡ് ചെയ്ത് ഗോള്‍ നേടിയപ്പോള്‍ ലാ ലിഗ ടീം പിന്നിലായി. രണ്ടാം പകുതിയില്‍ ടീമുകളെ വേര്‍തിരിക്കാന്‍ കാര്യമായൊന്നും ഉണ്ടായിരുന്നില്ല, ഇത് ഡേവിഡ് അലബ, എ ഡ്വേര്‍ഡോ കാമവിംഗ, ഡാനിയല്‍ കാര്‍വാജല്‍ എന്നിവരുള്‍പ്പെടെ നാല് പകരക്കാരെ അവതരിപ്പിച്ചിട്ടും രക്ഷയുണ്ടായില്ല.

വമ്പന്മാര്‍ക്ക് എതിരേ ആദ്യ വിജയത്തോടെ അല്‍ബാസെറ്റെ ക്വാര്‍ട്ടര്‍ ഫൈനലിലെ സ്ഥാനം ഉറപ്പിച്ചു. തിങ്കളാഴ്ചയാണ് പരസ്പര സമ്മതത്തോടെ മുന്‍ പരിശീലകന്‍ സാബി അലോണ്‍സോ ക്ലബ് വിട്ടത്. പിന്നാലെയാണ് അര്‍ബെലോവയെ റയല്‍ മാഡ്രിഡ് മാനേജരായി നിയമിച്ചത്.

Ads by Google
Ads by Google
TRENDING NOW