-->
മാഡ്രിഡ് :ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്ക് രണ്ടാം ഡിവിഷനിലെ മുമ്പന്മാരായ റേസിംഗ് സ്റ്റാന്‍ഡാര്‍ഡിനെ തോല്‍പ്പിച്ച ബാഴ്‌സിലോണ യ്ക്ക് കോപ്പ ഡെല്‍റേയില്‍ ജയം. ഫെറാന്‍ ടോറസും യമാലുമായിരുന്നു സ്്‌കോറര്‍മാര്‍.
ഈ വിജത്തോടെ ബാഴ്‌സിലോണ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തുകയും ചെയ്തിട്ടുണ്ട്. രണ്ടാം പകുതിയില്‍ ഫെറാന്‍ ടോറസ് ഗോളിലേക്ക് ഓടിയെത്തുന്നതുവരെ ലാ ലിഗയിലെ മുന്‍നിരയിലുള്ള ബാഴ്സയും രണ്ടാം ഡിവിഷന്‍ എതിരാളികള്‍ക്കെതിരെ കടുത്ത പോരാട്ടം കാഴ്ചവച്ചു. 66 ാം മിനിറ്റില്‍ പകരക്കാരനായ ഫെര്‍മിന്‍ ലോപ്പസ് സാന്റാന്‍ഡര്‍ ബാക്ക്ലൈനിലൂടെ അത്ഭുതകരമായി നല്‍കിയ ഒരു പാസ് ഗോള്‍കീപ്പര്‍ ജോക്കിന്‍ എസ്‌കീറ്റയെ മറികടന്ന് ടോറസ് വലയിലാക്കുകയായിരുന്നു.
സ്റ്റോപ്പേജ് സമയത്ത് റാഫിഞ്ഞോയുടെ ക്രോസ് ഗോളാക്കി മാറ്റിയ ലാമിന്‍ യമാല്‍ ടീമിന്റെ വിജയം ഉറപ്പിക്കുകയും ചെയ്തു. സ്പെയിനിലെ രണ്ടാം ഡിവിഷനില്‍ സാന്റാന്‍ഡര്‍ ഒന്നാമതാണ്, 2012 ന് ശേഷം ആദ്യമായി അടുത്ത സീസണില്‍ ലാ ലിഗയിലേക്ക് തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നു. ഹാന്‍സി ഫ്‌ലിക്കിന്റെ ബാഴ്സ കഴിഞ്ഞ സീസണിലെ കപ്പ് ഫൈനലില്‍ എതിരാളികളായ റയലിനെ തോല്‍പ്പിച്ചാണ് കപ്പുയര്‍ത്തിയത്. അവസാന എട്ടിലെ അവരുടെ എതിരാളികളെക്കുറിച്ച് തിങ്കളാഴ്ച അറിയാം.
സാബി അലോണ്‍സോയെ മാറ്റി പരിശീലകനായ ശേഷം നടന്ന ആദ്യ മത്സരത്തിലാണ് റയല്‍മാഡ്രിഡ് തോല്‍വി ഏറ്റുവാങ്ങിയത്. ബുധനാഴ്ച രാത്രി നടന്നമത്സരത്തില്‍ രണ്ടാം ഡിവിഷന്‍ ക്ലബ്ബ് അല്‍ബാസെറ്റെയോടായിരുന്നു റയല്‍ തോല്‍വി ഏറ്റുവാങ്ങിയത്.