-->
വിവാഹഘോഷങ്ങളുടെ ചിത്രങ്ങള്‍ പങ്കിട്ട് റാപ്പര്‍ വേടന്‍. വിവാഹ റജിസ്‌ട്രേഷനില്‍ നിന്നുളള മനോഹര നിമിഷങ്ങളും വിവാഹ സല്‍ക്കാരത്തില്‍ നിന്നുളള ചിത്രങ്ങളും പോസ്റ്റില്‍ കാണാം. ‘അന്‍പോടെ വേടനും നവമിയും’ എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചത്.
സെലിബ്രിറ്റികളടക്കം നിരവധിപ്പേരാണ് പോസ്റ്റില്‍ ലൈക്കും കമന്റും ചെയ്തിരിക്കുന്നത്. വിനയ് ഫോര്‍ട്ട്, ശ്രിന്ദ, ഗായകന്‍ ഹരിശങ്കര്‍ തുടങ്ങി നിരവധിപ്പേരാണ് ഇരുവര്‍ക്കും ആശംസ അറിയിച്ചെത്തിയിരിക്കുന്നത്. പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
ഇന്നലെയായിരുന്നു വേടനും എഴുത്തുകാരി നമവി ലതയും തമ്മിലുളള വിവാഹം നടന്നത്. തൃശൂരിലെ വേടന്റെ വീട്ടില്‍ വെച്ചാണ് റജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. ചെമ്പുകാവ് സബ് റജിസ്ട്രാര്‍ വീട്ടിലെത്തി നടപടികള്‍ പൂര്‍ത്തിയാക്കുകയായിരുന്നു. കറുപ്പ് നിറത്തിലുളള കുര്‍ത്തയും മുണ്ടുമായിരുന്നു വേടന്റെ വേഷം. നീല നിറത്തിലുളള സാരിയായിരുന്നു നവമി ധരിച്ചത്.