Thursday, March 12, 2026 Last Updated 15 Min 5 Sec ago English Edition
Todays E paper
Ads by Google
Friday 20 Feb 2026 10.43 AM

ചൊവ്വാഴ്ച തൃശ്ശൂരില്‍വെച്ച് രജിസ്റ്റര്‍ മാര്യേജ് ചെയ്യാന്‍ പോവുകയാണ്; സന്തോഷവാര്‍ത്ത പങ്കുവെച്ച് വേടന്‍

rapper-vedan

റാപ്പര്‍ വേടന്‍ വിവാഹിതനാകാന്‍ ഒരുങ്ങുന്നു. തദ്ദേശസ്വയംഭരണ ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണുരില്‍ സര്‍ക്കാര്‍ നടത്തുന്ന ഹാപ്പിനസ് ഫെസ്റ്റിവലിലാണ് വേടന്‍ വിവാഹക്കാര്യം പങ്കുവെച്ചത്. എഴുത്തുകാരി നവമി ലതയാണ് വധു. ഫെബ്രുവരി 24 ന് തൃശ്ശൂരിലാണ് വിവാഹം. ചെറിയ ചടങ്ങായിരിക്കുമെന്നും രജിസ്റ്റര്‍ വിവാഹമായിരിക്കുമെന്നും വേടന്‍ അറിയിച്ചു.

ഫെസ്റ്റിവലില്‍ പരിപാടി അവതരിപ്പിക്കാന്‍ എത്തിയതായിരുന്നു വേടന്‍. വേദിയില്‍ വെച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ വേടനെ പൊന്നടായണിയിച്ച് അഭിനന്ദിച്ചിരുന്നു. ഇതിനുശേഷം സംസാരിക്കുന്നതിനിടെ എംവി ഗോവിന്ദനാണ് വേടന്റെ വിവാഹക്കാര്യം ആദ്യം പങ്കുവെച്ചത്.

പിന്നാലെ മറുപടി പ്രസംഗത്തില്‍ വേടനും ഈ സന്തോഷവാര്‍ത്ത അറിയിച്ചു. മാഷ് പറഞ്ഞതുപോലെ 24 ാം തിയ്യതി ഞാന്‍ രജിസ്റ്റര്‍ മാര്യേജ് ചെയ്യാന്‍ പോവുകയാണ്. എന്റെ കല്യാണമാണ് എന്നാണ് വേടന്‍ പറഞ്ഞത്.

നവമി ലതയും വേടനും ഏറെക്കാലമായി പ്രണയത്തിലാണ്. പൊതുപരിപാടികള്‍ക്കെല്ലാം വേടനൊപ്പം നവമി ലതയും പങ്കെടുക്കാറുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW