-->
പ്രഭുദേവയുടെ ഡാന്‍സ് സ്‌റ്റെപ്പുകള്‍ പുനരവതരിപ്പിച്ച് കയ്യടി നേടി സന അല്‍ത്താഫ്. പ്രഭുദേവയുടെ ഏറ്റവും പുതിയ ചിത്രമായ മൂന്‍വോക്കിലെ ടിങ്ക എന്ന ഗാനത്തിന്റെ ഹൂക്ക് സ്‌റ്റെപ്പാണ് സന മനോഹരമായി അവതരിപ്പിക്കുന്നത്. ‘എന്റെയുളളിലെ പ്രഭുദേവ’ എനര്‍ജി എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവെച്ചത്.
സനയുടെ ഭാവപ്രകടനങ്ങളും രസകരമായ ചുവടുകളാണ് വീഡിയോയുടെ ഹൈലൈറ്റ്. ഡാന്‍സ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്. പ്രഭുദേവയുടെ സ്‌റ്റെപ്പുകള്‍ ക്യൂട്ട് ആയി സന അവതരിപ്പിച്ചുവെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. മൂണ്‍വാക്ക് ബീറ്റിന് നൃത്തം ചെയ്തുകൊണ്ടുള്ള സനയുടെ മറ്റൊരു വിഡിയോയും അടുത്തിടെ വൈറലായിരുന്നു.