-->
കടലിനടിയിലെ മീനുകള്‍ക്കൊപ്പം നീന്തിത്തുടിക്കുന്ന വീഡിയോ പങ്കുവെച്ച് നടി സന അല്‍ത്താഫ്. സ്‌നോര്‍ക്കളിങ് ചെയ്യുന്നതിന്റെ വീഡിയോയാണ് സന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. വിവിധ വര്‍ണങ്ങളുളള മീനുകള്‍ക്കൊപ്പം കടലില്‍ നീന്തുന്ന സനയെ വീഡിയോയില്‍ കാണാം.
നീന്തലറിയാമെങ്കിലും കടലില്‍ നീന്താനുളള ധൈര്യമുണ്ടായിരുന്നില്ലെന്ന് സന വീഡിയോയില്‍ പറയുന്നുണ്ട്. കടലില്‍ പാമ്പുകള്‍ ഉണ്ടെന്ന് പറഞ്ഞപ്പോള്‍ പേടിയും തോന്നി. ഡൈവിങ് ഇന്‍സ്ട്രക്ടര്‍ കടലിനടിയില്‍ ശ്വാസോച്ഛ്വാസം ചെയ്യുന്നതെങ്ങനെയെന്ന് പഠിപ്പിച്ചു. ലൈഫ് ജാക്കറ്റ് ഇല്ലാതെ നീന്താന്‍ തുടങ്ങിയപ്പോള്‍ അതിമനോഹരമായ കാഴ്ചകളാണ് കണ്ടതെന്നും സന പറഞ്ഞു.
സ്കൂബ ഡൈവിങ് ചെയ്യാന്‍ പദ്ധതിയുണ്ടായിരുന്നെങ്കിലും കാലാവസ്ഥ മോശമായതുകൊണ്ട് അത് നടന്നില്ലെന്ന് സന വീഡിയോയ്‌ക്കൊപ്പം കുറിച്ചു. ബക്കറ്റ് ലിസ്റ്റില്‍ അടുത്തത് സ്‌കൂബ ഡൈവിങ് ആണെന്നും സന പറയുന്നു. വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് താരത്തെ പ്രശംസിച്ച് കമന്റ് ചെയ്യുന്നത്.