-->
നടി സന അല്‍ത്താഫിന്റെ ഡാന്‍സ് റീല്‍ വൈറലാകുന്നു. ‘കെ ഫോര്‍ കബര്‍ദക്കം ’എന്ന ഗാനത്തിനാണ് നടി ചുവടുവെക്കുന്നത്. ജിമ്മില്‍ വെച്ച് നൃത്തം ചെയ്യുന്ന വീഡിയോയാണ് വൈറലാകുന്നത്.
വളരെ എനര്‍ജറ്റിക്കായാണ് സന നൃത്തം ചെയ്യുന്നത്. വലിയ പ്രേക്ഷക ശ്രദ്ധയാണ് ഗാനത്തിന് ലഭിക്കുന്നത്. ഡാന്‍സ് കളിച്ച് ചേച്ചി ഇന്‍സ്റ്റഗ്രാം കത്തിക്കുവാണല്ലോ ഈ അടുത്തായിട്ട് എന്നാണ് ഒരാള്‍ രസകരമായി കമന്റ് ചെയ്തിരിക്കുന്നത്. സൂപ്പര്‍ എനര്‍ജി , അടിപൊളി എന്നിങ്ങനെയാണ് വീഡിയോയ്ക്ക് താഴെയുളള മറ്റ് ചില കമന്റുകള്‍.
വിക്രമാദിത്യനില്‍ ദുല്‍ഖറിന്റെ സഹോദരി വേഷത്തിലൂടെയായിരുന്നു സന അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് മറിയം മുക്ക് എന്ന ചിത്രത്തില്‍ ഫഹദിന്റെ നായിക സലോമിയായിട്ടും വേഷമിട്ടു. ഒരു വര്‍ഷം മുന്‍പ് നടന്‍ ഹക്കീം ഷാജഹാനുമായി റജിസ്റ്റര്‍ വിവാഹം ചെയ്തതും വലിയ രീതിയില്‍ വാര്‍ത്തയായിരുന്നു.