-->
നടി സന അല്‍ത്താഫിന്റെ ഡാന്‍സ് വീഡിയോ വൈറലാകുന്നു. സുഹൃത്തിനൊപ്പം ഡാന്‍സ് ചെയ്യുന്ന വീഡിയോയാണ് ശ്രദ്ധനേടുന്നത്. ‘ഏക്ക് നമ്പര്‍ തുജ് കമ്പര്‍’ എന്ന മറാഠി ഗാനത്തിനാണ് ഇരുവരും ചുവടുവെച്ചിരിക്കുന്നത്.
ലോങ് സ്‌കേര്‍ട്ടും ക്രോപ്പ് ടോപ്പും ധരിച്ചാണ് സനയും സുഹൃത്തും വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്.കാര്‍മേഘങ്ങള്‍ മൂടിയ ആകാശത്തിനു താഴെയാണ് മനോഹരമായി ഇരുവരും നൃത്തം ചെയ്യുന്നത്.
രണ്ടാം ക്ലാസ് മുതലുളള ബന്ധം. തയാറെടുപ്പുകളില്ലാതെ നടത്തിയ ഡാന്‍സ് എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പുറത്തിറങ്ങി ചുരുങ്ങിയ സമയത്തിനകം തന്നെ വീഡിയോ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു.