-->
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ അവതാരകയും, നടിയും, എഴുത്തുകാരിയുമാണ് അശ്വതി ശ്രീകാന്ത്. റേഡിയോ ജോക്കിയായാണ് അശ്വതി തന്റെ കരിയര്‍ ആരംഭിച്ചത്. ' ചക്കപ്പഴം' എന്ന ജനപ്രിയ പരമ്പരയിലെ ആശ എന്ന കഥാപാത്രത്തിലൂടെയാണ് അശ്വതി കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം.
കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ പിറന്നാള്‍.ജന്മദിനത്തില്‍ ആശംസകള്‍ അറിയിച്ചവര്‍ക്ക് നന്ദി പറഞ്ഞ് കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് താരം.
'' ജീവിതത്തിന്റെ purpose 'ജീവിച്ചിരിക്കുക' എന്നത് മാത്രമാണെന്ന് വിശ്വസിക്കുമ്പോഴും അതിനപ്പുറം ജീവിതത്തിന് അര്‍ത്ഥമുണ്ടെന്ന് തോന്നിപ്പിക്കുന്നത് ചുറ്റുമുള്ള മനുഷ്യരാണ്. അങ്ങനെയുള്ള ഒരുപാട് ഓര്‍മിപ്പിക്കലുകള്‍ ഉണ്ടായ ജന്‍മദിനമാണ് കടന്ന് പോയത്. എവിടെയൊക്കെയോ അറിഞ്ഞോ അറിയാതെയോ നമ്മള്‍ അന്യോന്യം തൊട്ടിരിക്കുന്നു. ഒറ്റയ്ക്കല്ലെന്ന് തോന്നിപ്പിച്ചിരിക്കുന്നു...ഇത്തവണ പിറന്നാള്‍ ആശംസകളുടെ എണ്ണം കൂടിയോ എന്നറിയില്ല, പക്ഷേ കാതല്‍ കൂടിയിട്ടുണ്ട്. ഇന്നലത്തെ ദിവസം ഇത്ര ഭംഗിയുള്ളതാക്കിയ പ്രിയപ്പെട്ടവര്‍ക്ക് നന്ദി...നിങ്ങളോട് ഞാന്‍ വീട്ടാനാവാത്ത വണ്ണം കടപ്പെട്ടിരിക്കുന്നു'', എന്നാണ് അശ്വതി സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.