Wednesday, March 11, 2026 Last Updated 34 Min 57 Sec ago English Edition
Todays E paper
Ads by Google
Thursday 05 Mar 2026 01.14 PM

മുന്‍ ഭര്‍ത്താവിനെതിരെ തെളിവുകളുണ്ട്, പൊരുത്തപ്പെടാന്‍ കഴിയാതെ വരുമ്പോഴാണ് ആളുകളള്‍ ദാമ്പത്യം വേര്‍പെടുത്തുന്നത്; അപ്‌സര പറയുന്നു

apsara

മലയാളം ടി വി സീരിയലിൽ ശ്രദ്ധേയ കഥാപാത്രങ്ങൾ അവതരിപ്പിക്കുന്ന നടിയാണ് അപ്സര. ബിഗ് ബോസ് ടി വി റിയാലിറ്റി ഷോയിൽ നടി പങ്കെടുത്തിരുന്നു. ഷോയിലെ മത്സരാർത്ഥി ആയിരുന്ന ജിന്‍റോയെ അപ്സര വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നുവെന്നതായിരുന്നു അടുത്തിടെ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്ന ഗോസിപ്പ്. ഇപ്പോഴിതാ ഇതിനോട് പ്രതികരിക്കുകയാണ് നടി. മുൻ ഭർത്താവ് അടക്കം തനിക്കെതിരെ പറഞ്ഞിട്ടുണ്ടെന്നും അതിനെതിരെ പറയാൻ തെളിവുകൾ ഉണ്ടായിട്ടും പറയാതിരുന്നതാണെന്നും നിയമപരമായി മുന്നോട്ട് പോയിട്ടുണ്ടെന്നും അപ്സര പറഞ്ഞു. മൂവി വേൾഡിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'അടുത്തിടെയായി സോഷ്യൽമീഡിയയിൽ നിരന്തരം കാണുന്നതാണ് അപ്സരയും ജിന്റോയും വിവാഹിതരാകാൻ പോകുന്നുവെന്നത്. ജിന്റോ ചേട്ടനുമായി എനിക്ക് കോൺ‌ടാക്ട് പോലുമില്ല. പബ്ലിക്ക് ഫങ്ഷനുകളിൽ വെച്ച് വല്ലപ്പോഴും കാണാറുണ്ട്. ഒരുമിച്ച് ഒരു ഷോയിൽ ഒരുപാടുനാൾ ഉണ്ടായിരുന്ന ആൾക്കാരല്ലേ ഞങ്ങൾ. ബി​ഗ് ബോസിലെ ചേട്ടനുമായി ഏളയമ്മയുടെ കല്യാണമായോയെന്ന് സ്കൂളിൽ നിന്നും പലരും ചോദിച്ചുവെന്ന് ചേച്ചിയുടെ മകൻ എന്റെ അടുത്ത് വന്ന് പറയാറുണ്ട്. ആ കുഞ്ഞിനെ ഞാൻ എന്ത് പറഞ്ഞ് മനസിലാക്കും. നിസ്സഹായ അവസ്ഥയിലാണ് ഞാൻ. എനിക്ക് ഒരു സഹോദരനോ അച്ഛനോ ഉണ്ടായിരുന്നുവെങ്കിൽ ഇടപെടാൻ ഒരാളുണ്ടായേനെ.

എന്നെ പറയുന്നവരെ മീഡിയയിൽ വന്നിരുന്ന് തിരിച്ച് തെറിവിളിക്കാൻ എനിക്ക് ധൈര്യം ഇല്ല. ഇതിനോടകം എനിക്ക് എതിരെ നിരവധി ​ഗോസിപ്പുകൾ വന്നിട്ടുണ്ട്. എന്നെ കുറിച്ച് ചിലർ വന്നിരുന്ന് മോശമായി സംസാരിച്ചിട്ടുണ്ട്. എന്റെ മുൻ പങ്കാളി വരെ വന്നിരുന്ന് സംസാരിച്ചിട്ടുണ്ട്. അവരെ എതിർത്ത് പറയാൻ തെളിവുകൾ എന്റെ കയ്യിലുണ്ട്. പക്ഷെ ഇതുപോലെ പബ്ലിക് ആയി വന്നിരുന്ന് പറയാൻ എനിക്ക് ആവില്ല. അതുകൊണ്ട് ഞാൻ നിയമപരമായി പോയിട്ടുമുണ്ട്.

നിയമപരമായി നീങ്ങിയാൽ സ്ത്രീകൾക്കാണ് മുൻ​ഗണനയെന്ന് പറയുമെങ്കിലും എനിക്ക് അത് ഒരിക്കലും ലഭിച്ചിട്ടില്ല.നമ്മുടെ ഭാ​ഗത്താണ് ശരിയെങ്കിലും പ്രാധാന്യം തെളിവുകൾക്കാണ്. പണ്ട് ഞാൻ കോളുകൾ റെക്കോർഡ് ചെയ്യാറില്ലായിരുന്നു. ഇപ്പോൾ പക്ഷെ ചെയ്യാറുണ്ട്. എപ്പോഴാണ് ആളുകൾ നമ്മളോട് മോശമായി പെരുമാറുകയെന്ന് പറയാനാവില്ല. ലൈഫ് പാട്നറേ തെരഞ്ഞെടുക്കുമ്പോൾ മരണം വരെ അയാൾക്കൊപ്പം ജീവിക്കാൻ കഴിയണം എന്ന് തന്നെയാണ് എല്ലാവരും പ്രാർത്ഥിക്കുക. ഭാ​ഗ്യം എന്നൊരു എലമെന്റ് കൂടിയുണ്ട്. പൊരുത്തപ്പെടാൻ കഴിയില്ലെന്ന് തോന്നുമ്പോഴാണ് ആളുകൾ ദാമ്പത്യം വേർപ്പെടുത്തുന്നത്,' അപ്സര പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW