-->
അഖില്‍ മാരാര്‍ക്കെതിരെ രൂക്ഷപ്രതികരണവുമായി ബിഗ് ബോസ് താരം ഷിയാസ് കരീം. ഷിയാസ് തന്റെ സ്വന്തം ഉമ്മയെ അടിച്ചു പുറത്താക്കി എന്ന അഖില്‍ മാരാരുടെ വിവാദ പരാമര്‍ശത്തിനാണ് താരം മറുപടി നല്‍കിയിരിക്കുന്നത്. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുടത്തിലാണ് ഷിയാസിനെതിരെ അഖില്‍ മാരാര്‍ ഇത്തരം ഒരു ആരോപണം ഉന്നയിച്ചത്. സ്വന്തം ഉമ്മയെ വീട്ടില്‍ നിന്ന് പുറത്താക്കിയ അവന്റെ വാക്ക് ആര് വിശ്വസിക്കാനാണ് എന്നായിരുന്നു മാരാരുടെ ചോദ്യം. അഖില്‍ മാരാരുടെ ഈ ആരോപണത്തിന് സോഷ്യല്‍ മീഡിയയില്‍ ഉമ്മയോടൊപ്പം വീഡിയോയിലെത്തിയാണ് ഷിയാസ് കരീം മറുപടി നല്‍കിയത്.
ഏതൊരു മകനും ഉമ്മയുമായുള്ള ബന്ധം ആഴിയേക്കാള്‍ ആഴമേറിയതാണ്. അതാണ് എന്റെ പൊന്നുമ്മയോട് ജനിച്ചിന്നോളം എന്റെ ഹൃദയത്തില്‍ അടയാളപ്പെടുത്തിയിട്ടുള്ളതും. എന്റെ ഇടനെഞ്ചില്‍ പച്ചക്കുത്തിയ ആ സ്‌നേഹത്തെ എന്നെ കണ്ടും കേട്ടും അനുഭവിച്ചും വന്ന എന്റെ നാട്ടുകാര്‍ ചാണകം ചവിട്ടി കോട്ടത്തലയോട് പറഞ്ഞെത്രെ ഞാന്‍ തള്ളി പറഞ്ഞെന്ന്. ഞാന്‍ വീട്ടില്‍ നിന്ന് ചവിട്ടി പുറത്താക്കി എന്ന് .കുടുംബ ബന്ധത്തിന്റെ വിലയറിയുന്ന അമ്മമാരോട് സ്‌നേഹമുള്ള ഏതേലും ഒരാള്‍ക്ക് പറയാന്‍ കഴിയുന്ന കാര്യമാണോ കോട്ടതല്ല ഒരു ഓണ്‍ലൈന്‍ ചാനലിന് കൊടുത്ത അഭിമുഖത്തില്‍ പറഞ്ഞത്?
എന്റെ ഉമ്മ അന്നും ഇന്നും എന്നും എന്റെ കൂടെയുണ്ട് . എനിക്കെന്നും എപ്പോഴും താങ്ങായ്,തണലായ്,ഊര്‍ജ്ജമായ്. പേപ്പട്ടികള്‍ കുരയ്ക്കും കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും . ആ പേപ്പട്ടിയുടെ കുരയ്ക്കുള്ള മറുപടിയാണിത് നീ കൊണ്ട് പോയി തിന്ന് കോട്ടത്തലേ എന്നും ഷിയാസ് വീഡിയോയ്‌ക്കൊപ്പം കുറിക്കുന്നുണ്ട്.
ഇതാണ് എന്റെ ഉമ്മ , കുടെയുളളത് എന്റെ വലിയുമ്മ പറയൂ എന്താണ് സംഭവം എന്ന്,ഷിയാസ് വീഡിയോയില്‍ ചോദിക്കുന്നുണ്ട്. താന്‍ വീട്ടില്‍ തന്നെയുണ്ടെന്നും തന്നെ ആരും പുറത്താക്കിയിട്ടില്ലെന്നും ഉമ്മ വീഡിയോയിലൂടെ വ്യക്തമാക്കി. എന്നും രാവിലെ ഞാന്‍ പുറത്തുപോകും വൈകിട്ട് തിരിച്ചു കയറും. ഇതായിരിക്കും ഞാന്‍ പുറത്തായി എന്ന് പറഞ്ഞത്. എന്നെ പുറത്താക്കി എന്നൊക്കെ പറഞ്ഞാല്‍ എന്താണ് മറുപടി പറയുന്നത്? ആരും എന്നെ പുറത്താക്കിയിട്ടില്ല, ആരാണ് ഇതൊക്കെ പറയുന്നത്? ചിരിച്ചുകൊണ്ടാണ് ഷിയാസിന്റെ ഉമ്മ മറുപടി പറഞ്ഞത്.
സോഷ്യല്‍ മീഡിയയില്‍ പലപ്പോഴായി പരസ്പരം ഏറ്റുമുട്ടിയിട്ടുള്ളവരാണ് അഖില്‍ മാരാരും ഷിയാസ് കരീമും. അഖില്‍ മാരാരുടെ രാഷ്ട്രീയ പ്രവേശനത്തെ വിമര്‍ശിക്കുന്ന ഷിയാസിന്റെ വിഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവങ്ങള്‍.