-->
സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ് രേണു സുധി. അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യയാണ് രേണു. സുധിയുടെ മരണശേഷമാണ് രേണു അഭിനയത്തിലേക്ക് കടന്നുവരുന്നത്. പിന്നീട് ആല്‍ബങ്ങളിലും റീല്‍സുകളിലുമെല്ലാം താരം സജീവമായി. രേണു സുധി സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം വളരെ പെട്ടന്നാണ് വൈറലാകുന്നത്. എന്നാല്‍ രേണുവിനു നേരെ പലപ്പോഴും വിമര്‍ശനങ്ങളും നെഗറ്റീവ് കമന്റുകളുമെല്ലാം വരാറുണ്ട്. സുധിച്ചേട്ടന്‍ മരിച്ചുപോയെങ്കിലും ഇപ്പോഴും താന്‍ അദ്ദേഹത്തിന്റെ ഭാര്യയാണ്. ഭാവിയില്‍ മറ്റൊരു വിവാഹം കഴിഞ്ഞാല്‍ പേരിലെ സുധിയും മാറ്റും എന്ന് രേണു മുന്‍പ് വ്യക്തമാക്കിയിരുന്നു.
ഇപ്പോള്‍ രേണു സുധി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച സ്റ്റോറിയാണ് ശ്രദ്ധ നേടുന്നത്. ' ഒറ്റയ്ക്കു ജീവിച്ചു മടുത്തു. എന്നെ മനസ്സിലാക്കുന്ന, എന്നെ നോക്കുന്ന, എന്റെ മക്കളെ സ്‌നേഹിക്കുന്ന ഒരാളെ വേണമെന്ന് തോന്നിത്തുടങ്ങി. ഒരു കൂട്ട് വേണമെന്ന് മനസ്സ് ആഗ്രഹിക്കുന്നു''. രേണു ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.
2023 ജൂണ്‍ അഞ്ചിനുണ്ടായ വാഹനാപകടത്തിലാണ് കൊല്ലം സുധി അന്തരിക്കുന്നത്. രാഹുല്‍ ദാസും റിതുലും ആണ് മക്കള്‍. ഷോര്‍ട്ട് ഫിലിമുകളിലൂടെയും ആല്‍ബങ്ങളിലൂടെയും അഭിനയത്തില്‍ സജീവമായ രേണു ഇതിനോടകം മൂന്ന് സിനിമകളില്‍ അഭിനയിച്ചു കഴിഞ്ഞു. ' കുരിവി പാപ്പ' യ്ക്ക് ശേഷം ജോഷി ജോണ്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും ശ്രദ്ധേയമായ വേഷമാണ് രേണു അവതരിപ്പിക്കുന്നത്.