Wednesday, March 11, 2026 Last Updated 52 Min 15 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Feb 2026 01.52 PM

പരിക്കേറ്റ് മൈതാനത്ത് തളര്‍ന്നുവീണ് കടല്‍ക്കാക്ക: കൃത്രിമ ശ്വാസം നല്‍കി ജീവന്‍ രക്ഷിച്ച് ഫുട്‌ബോള്‍ താരം, കയ്യടിച്ച് കാണികള്‍

footballer, save, seagull, cpr, ball, strike

തുര്‍ക്കിയില്‍ നടന്ന ഫുട്‌ബോള്‍ മത്സരത്തിനിടെ ഉണ്ടായ ഒരു വിചിത്ര സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ കയ്യടി ഏറ്റുവാങ്ങുന്നത്. മാച്ചിനിടെ ഗോള്‍കീപ്പര്‍ ഉയര്‍ത്തിയടിച്ച അടിച്ച പന്ത് അബദ്ധത്തില്‍ പറന്നുപോയ ഒരു കടല്‍ക്കാക്കയുടെ നെഞ്ചില്‍ കൊണ്ടു. ഇതോടെ പക്ഷി ശ്വാസം കിട്ടാതെ മൈതാനത്ത് തളര്‍ന്നുവീണു. ഈ കാഴ്ച കണ്ട് കാണികളും കളിക്കാരും ഒരുപോലെ പരിഭ്രാന്തിയിലായി.

ഉടന്‍തന്നെ യുര്‍ദം സ്‌പോര്‍ട്ട് ക്യാപ്റ്റന്‍ ഗനി കാറ്റന്‍ പക്ഷിയുടെ അടുത്തേക്ക് ഓടിയെത്തി. അദ്ദേഹം പക്ഷിക്ക് കൃത്രിമ ശ്വാസം നല്‍കാന്‍ തുടങ്ങിയതോടെ നിമിഷങ്ങള്‍ക്കകം കടല്‍ക്കാക്ക പതുക്കെ ശ്വാസമെടുക്കാന്‍ തുടങ്ങി. താരത്തിന്റെ ഈ കാരുണ്യപ്രവൃത്തിയെ സ്‌റ്റേഡിയം കൈയടികളോടെയാണ് സ്വീകരിച്ചത്.

തുടര്‍ന്ന് പക്ഷിയെ മെഡിക്കല്‍ സംഘത്തിന് കൈമാറി. ആ മത്സരത്തില്‍ ഗനിയുടെ ടീം തോറ്റ് പുറത്തായെങ്കിലും, ഒരു ജീവന്‍ രക്ഷിക്കാന്‍ അദ്ദേഹം കാണിച്ച വലിയ മനസ്സ് ലോകമെമ്പാടുമുള്ള കായിക പ്രേമികളുടെ പ്രശംസ പിടിച്ചുപറ്റി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW