-->
സഹജീവി സ്‌നേഹം വരച്ചുകാട്ടുന്ന ഒട്ടനവധി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള ഹൃദയസ്പര്‍ശിയായ ഒരു വീഡിയോയാണ് മനസ്സുകള്‍ കീഴടക്കുന്നത്. കാഴ്ചയ്ക്ക് പ്രശ്‌നമുള്ള ദമ്പതികളും അവരുടെ കുട്ടിയും തിരക്കേറിയ റോഡരികില്‍ കുടുങ്ങിക്കിടക്കുന്നതും ബസില്‍ കയറാന്‍ പാടുപെടുന്നതുമാണ് വൈറലായിരിക്കുന്ന ദൃശ്യങ്ങളില്‍ കാണുന്നത്.
ഈ തിരക്കില്‍ കൂടി റോഡ് മുറിച്ചു കടക്കാന്‍ സാധിക്കാതെ കഷ്ടപ്പെടുന്നത് കാണാം. പിന്നാലെ, മുഹമ്മദ് സല്‍മാന്‍ എന്ന യുവാവ് ഈ ദമ്പതികളെയും കുട്ടിയേയും സഹായിക്കാനായി എത്തുന്നതാണ് വീഡിയോയില്‍ കാണുന്നത്. 'നിങ്ങള്‍ക്ക് എങ്ങോട്ടെങ്കിലും പോകണ്ടതുണ്ടോ' എന്നാണ് സല്‍മാന്‍ അവരോട് ചോദിക്കുന്നത്. 'വേണം, ഞങ്ങള്‍ക്ക് ഒരു ബസ് കയറണം' എന്നാണ് മറുപടി. കാശ്മീരി ഗേറ്റിനടുത്തുള്ള ആശ്രമം സന്ദര്‍ശിക്കാന്‍ ദമ്പതികള്‍ക്ക് ആഗ്രഹമുണ്ടെന്ന് അറിഞ്ഞപ്പോള്‍, സല്‍മാന്‍ പെട്ടെന്ന് ഒരു ഓട്ടോറിക്ഷ വിളിക്കുകയാണ് ചെയ്തത്. യാത്രാക്കൂലി തങ്ങള്‍ക്ക് താങ്ങാന്‍ സാധിക്കില്ല എന്ന് ആ മനുഷ്യന്‍ പറയുന്നതും മടിച്ചു നില്‍ക്കുന്നതും കാണാം. ആ സമയത്ത് സല്‍മാന്‍ അയാളെ ആശ്വസിപ്പിക്കുകയും യാത്ര ആരംഭിക്കുന്നതിന് മുമ്പ് െ്രെഡവര്‍ക്ക് യാത്രാക്കൂലി മുഴുവന്‍ നല്‍കുകയും ചെയ്തു.
തന്റെ ജീവിതത്തെ കുറിച്ച് പരാതി പറഞ്ഞതിന് തന്നോട് ക്ഷമിക്കൂ ദൈവമേ എന്ന് ഇവരുടെ അവസ്ഥ കണ്ടപ്പോള്‍ സല്‍മാന്‍ പറയുന്നതായി ക്യാപ്ഷനില്‍ കാണാം. 1.2 മില്ല്യണിലധികം ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകള്‍ നല്‍കിയത്. 'ആവശ്യമുള്ളവരെ സഹായിക്കുന്നതിന് നിന്നെ ദൈവം അനുഗ്രഹിക്കട്ടെ മകനേ' എന്നാണ് ഒരു യൂസര്‍ കമന്റ് നല്‍കിയിരിക്കുന്നത്. അനേകങ്ങള്‍ സമാനമായ കമന്റുകള്‍ നല്‍കിയിട്ടുണ്ട്.