Friday, March 13, 2026 Last Updated 10 Min 24 Sec ago English Edition
Todays E paper
Ads by Google
Saturday 10 Jan 2026 08.39 AM

എത്ര മനോഹരമായ കാഴ്ച! ഭിന്നശേഷിക്കാരനായ യുവാവിനെ തോളില്‍ വഹിച്ച് ട്രെയിനില്‍ കയറ്റി പോലീസ് ഉദ്യോഗസ്ഥന്‍

police, officer, help, differently, abled, man

ഇന്നത്തെ ലോകം സ്വാര്‍ത്ഥമാണ്. മനുഷ്യത്വവും സഹാനുഭൂതിയുമുള്ള വ്യക്തികളെ കണ്ടെത്തുക എന്നത് അല്പം പ്രയാസമുള്ള കാര്യമാണ്. എങ്കിലും ഇന്നും ഇതുപോലെയുള്ളവര്‍ ജീവിക്കുന്നുണ്ട് എന്ന് തെളിയിക്കുകയാണ് കഴിഞ്ഞ ദിവസം വൈറലായ ഒരു വീഡിയോ. ഈ അതിമനോരഹമായ വീഡിയോ ഇതിനകം തന്നെ നെറ്റീസണ്‍സിന്റെ കയ്യടി ഏറ്റുവാങ്ങിക്കഴിഞ്ഞു. ഉത്തര്‍പ്രദേശില്‍ നിന്നും പുറത്തുവരുന്ന ഈ ദൃശ്യങ്ങളില്‍ ട്രെയിനില്‍ കയറാന്‍ പാടുപെട്ട ഭിന്നശേഷിക്കാരനെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ തോളിലേറ്റി ട്രെയിന്‍ കയറ്റുന്നതാണ് കാണുന്നത്. അശ്വനി കുമാര്‍ എന്ന ഉത്തര്‍പ്രദേശില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥനാണ് ഈ മാതൃകാപരമായ പ്രവൃത്തിയിലൂടെ കൈയടി നേടുന്നത്.

തിരക്കേറിയ റെയില്‍വേ സ്‌റ്റേഷനില്‍ കൃത്രിമക്കാല്‍ ഘടിപ്പിച്ച ഒരു യാത്രക്കാരന്‍ പടിക്കെട്ടുകള്‍ കയറാന്‍ അതിയായി പ്രയാസപ്പെടുന്നത് അശ്വനി കുമാറിന്റെ ശ്രദ്ധയില്‍പ്പെട്ടു. ട്രെയിന്‍ പുറപ്പെടാന്‍ അധികം സമയമില്ലാതിരുന്നിട്ടും, ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം അദ്ദേഹത്തിന് വേഗത്തില്‍ നീങ്ങാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല. യാതൊരു മടിയും കൂടാതെ യാത്രക്കാരന്റെ അടുത്തേക്ക് എത്തിയ അശ്വനി കുമാര്‍, അദ്ദേഹത്തെ തന്റെ തോളിലേക്ക് എടുത്തുയര്‍ത്തി. തിരക്കേറിയ പ്ലാറ്റ്‌ഫോമിലൂടെ ആ മനുഷ്യനെയും ചുമന്നുകൊണ്ട് അദ്ദേഹം വേഗത്തില്‍ നടന്നു. കൃത്യസമയത്ത് തന്നെ അദ്ദേഹത്തെ ട്രെയിനിനുള്ളില്‍ സുരക്ഷിതമായി എത്തിച്ചുവെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് അശ്വനി കുമാര്‍ മടങ്ങിയത്.

അശ്വനി കുമാര്‍ തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ഈ വീഡിയോ പങ്കുവെച്ചത്. കേവലം ഒരു ഡ്യൂട്ടി എന്നതിലുപരി, കഷ്ടപ്പെടുന്നവര്‍ക്ക് താങ്ങാകുക എന്നത് ഓരോ മനുഷ്യന്റെയും കടമയാണെന്ന് ഈ ദൃശ്യങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു. 'സഹായിക്കാന്‍ കയ്യില്‍ പണമല്ല വേണ്ടത്, സഹായിക്കാനുള്ള മനസ്സാണ്. അത് നിങ്ങളുടെ ഉള്ളിലുണ്ട്,' എന്നായിരുന്നു വീഡിയോ പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ചത്. 'മനുഷ്യത്വത്തേക്കാള്‍ വലുതായി മറ്റൊന്നുമില്ല' എന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഓരോ മനുഷ്യനും മാതൃകയാക്കാവുന്നതാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW