Thursday, March 12, 2026 Last Updated 9 Min 43 Sec ago English Edition
Todays E paper
Ads by Google
Thursday 12 Mar 2026 09.53 AM

അന്യ സംസ്ഥാന സ്‌പോണ്‍സര്‍മാരെ ബോര്‍ഡിന് പരിചയപ്പെടുത്തി ; എസ്‌ഐടി അന്വേഷണം കടകംപള്ളിയിലേക്ക്

uploads/news/2026/03/829742/kadakam-palli.jpg

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ എസ്‌ഐടി അന്വേഷണം കടകംപള്ളിയിലേക്ക്. അന്യസംസ്ഥാന സ്‌പോണ്‍സര്‍മാരെ ദേവസ്വംബോര്‍ഡിന് പരിചയപ്പെടുത്തിയത് കടകംപള്ളിയെന്ന് മൊഴി. രമേശ് റാവു, ഗോവര്‍ദ്ധന്‍ എന്നിവര്‍ക്ക് ദേവസ്വംബോര്‍ഡില്‍ നിന്നും എല്ലാ സഹായവും ചെയ്തുകൊടുക്കണമെന്ന് കടകംപള്ളി വാക്കാല്‍ നിര്‍ദേശം നല്‍കിയെന്നും എസ്‌ഐടിയ്ക്ക് വിവരം ലഭിച്ചു. കേസുമായി കടകംപള്ളിക്കുള്ള ബന്ധത്തിന്റെ ഏറ്റവും പുതിയ വിവരമാണ് പുറത്തുവന്നിരിക്കുന്നത്. പോറ്റി നല്‍കിയ മൊഴിയുടെ വിശദാംശങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

അന്യസംസ്ഥാന സ്‌പോണ്‍സര്‍മാര്‍ എങ്ങിനെയാണ് ബോര്‍ഡില്‍ സ്വാധീനമുണ്ടാക്കിയതെന്ന ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴി രണ്ടുമാസം മുമ്പ് ഹൈക്കോടതിക്ക് നല്‍കിയിട്ടുള്ള റിപ്പോര്‍ട്ടിലും എസ്‌ഐടി പറഞ്ഞിട്ടുണ്ട്. അന്യസംസ്ഥാനക്കാരും സമ്പന്നരുമായ രമേശ് റാവു, ഗോവര്‍ദ്ധന്‍ എന്നിവരെ താന്‍ മന്ത്രിക്ക് പരിചയപ്പെടുത്തിയിരുന്നു എന്നാണ് പോറ്റി നലകിയിട്ടുള്ള മൊഴി. അതിന് ശേഷം സ്‌പോണ്‍സര്‍ എന്ന നിലയില്‍ ആവശ്യമായിട്ടുള്ള എല്ലാ സഹായവും നല്‍കണമെന്ന് വാക്കാല്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. ഭരണനേതൃത്വത്തില്‍ നിന്നും ഒരാളുടെ നിര്‍ദേശം അനുസരിച്ചാണ് ബോര്‍ഡും ഭരണനേതൃത്വവുമായും ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞതെന്ന് റാവുവും ഗോവര്‍ദ്ധനൂം മൊഴി നല്‍കിയിട്ടുണ്ട്.

ഇവര്‍ക്ക് ദേവസ്വം ബോര്‍ഡുമായി എങ്ങിനെയാണ് ബന്ധം വന്നതെന്ന നിരീക്ഷണവും എസ്‌ഐടി നടത്തിയിട്ടുണ്ട്. ശബരിമലയുടെ വികസനവുമായി ബന്ധപ്പെട്ട് നിരവധി സ്‌പോണ്‍സര്‍ഷിപ്പുകള്‍ വരുന്നുണ്ട്. ഒരു ഭക്തര്‍ എന്ന നിലയില്‍ അവര്‍ക്ക് വേണ്ട സഹായം അവരുമായി സഹകരിച്ച് കാര്യങ്ങള്‍ ചെയ്യണം എന്ന് ഒരു മന്ത്രിയെന്ന നിലയില്‍ താന്‍ പറഞ്ഞു എന്നു കടകംപള്ളിയും മൊഴി നല്‍കിയിട്ടുണ്ട്.

ബംഗലുരുവില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമുള്ള ഭക്തരായ സ്‌പോണ്‍സര്‍മാരെ കടകംപള്ളിക്കും അറിയാമായിരുന്നെന്നും ഇവരെ പരിചയപ്പെടുത്തിയത് പോറ്റിയാണെന്നും പോറ്റിയുടെ ആവശ്യപ്രകാരം അവരെ സഹകരിപ്പിച്ച് പോകണമെന്ന നിര്‍ദേശം നല്‍കിയത് കടകംപള്ളിയാണെന്നുമുള്ള മൊഴി എസ്‌ഐടിയുടെ മുന്നിലുണ്ട്. ഈ മൊഴിയുടെ അടിസ്ഥാനത്തിലുള്ള നിരീക്ഷണമാണ് എസ്‌ഐടിയുടെ റിപ്പോര്‍ട്ടിലുള്ളത്.

Ads by Google
Thursday 12 Mar 2026 09.53 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW