Saturday, March 14, 2026 Last Updated 0 Min 58 Sec ago English Edition
Todays E paper
Ads by Google
Thursday 12 Mar 2026 08.36 AM

ജി.സുധാകരന്‍ മത്സരിച്ചാല്‍ പിന്തുണയ്ക്കാന്‍ യുഡിഎഫ് ; ഇന്ന് രാവിലെ 11 മണിക്ക് വാര്‍ത്താസമ്മേളനം

uploads/news/2026/03/829736/g-sudhakaran-mangalam.jpg

ആലപ്പുഴ: അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയില്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്താന്‍ മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരന്‍. അനുനയിപ്പിക്കാനുള്ള പാര്‍ട്ടിനീക്കങ്ങളെല്ലാം പാളിയതിന് പിന്നാലെ ഇന്ന് രാവിലെ 11 മണിക്ക് വിളിച്ചിരിക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ സുധാകരന്‍ എന്ത് നിലപാടാണ് പ്രഖ്യാപിക്കുക എന്ന ആകാംഷയിലാണ് സിപിഐഎം നേതാക്കളും.

അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണോ സുധാകരനെന്നാണ് നോക്കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടായേക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. ഇന്നലെ വീട്ടില്‍ എത്തിയ നേതാക്കളെ മത്സരിക്കാനുള്ള താല്പര്യം സുധാകരന്‍ അറിയി ച്ചിരുന്നു. മാനദണ്ഡപ്രകാരം മാറ്റിനിര്‍ത്തിയതല്ലേ എന്നായിരുന്നു പാര്‍ട്ടിയുടെ പ്രതികരണം. എങ്കില്‍ തീരുമാനത്തില്‍ മാറ്റമില്ലെന്നു സുധാകരനും അറി യിച്ചു. ഇന്നലെ രാത്രി തന്നെ അടിയന്തിര ജില്ലാക്കമ്മറ്റിയും ചേര്‍ന്നിരുന്നു.

സ്വതന്ത്രനായി മത്സരിക്കുമെന്ന് ജി സുധാകരന്‍ പ്രഖ്യാപിച്ചാല്‍ കീഴ്ഘടകങ്ങളില്‍ കാര്യങ്ങള്‍ വിശദീകരിക്കാനാണ് നല്‍കിയിരിക്കുന്ന നിര്‍ദേശം. സുധാകരന്‍ മത്സരരംഗത്തിറങ്ങുകയാണെങ്കില്‍ പിന്തുണക്കാനാണ് യുഡിഎഫിന്റെ തീരുമാനം. സിപിഐഎമ്മിനെതിരെയോ പാര്‍ട്ടി നേതാക്കള്‍ക്ക് എതിരെയോ ആക്ഷേപങ്ങളൊന്നും തന്നെ ഉന്നയിക്കാതെയാവും വാര്‍ത്താ സമ്മേളനമെന്ന് തന്നെ കാണാനെത്തിയ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ക്ക് സുധാകരന്‍ ഉറപ്പ് നല്‍കിയെന്നാണ് വിവരം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW