Thursday, March 12, 2026 Last Updated 43 Min 5 Sec ago English Edition
Todays E paper
Ads by Google
Thursday 12 Mar 2026 09.21 AM

പോറ്റിയുടെ പരാതി വ്യാജം, എതിരാളികള്‍ കൊടുപ്പിച്ചത്് ; തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമെന്ന് കടകംപള്ളി

uploads/news/2026/03/829740/kadakam-palli-surendran.jpg

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ ഒന്നാംപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി തനിക്കെതിരേ കൊടുത്തത് തന്നെ കരിവാരി തേയ്ക്കാനുള്ള വ്യാജപരാതിയെന്ന് സിപിഐഎം നേതാവും മൂന്‍ ദേവസ്വം മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രന്‍. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തന്നെ അപമാനിക്കാനുള്ള ശത്രുക്കളുടെ ഗൂഡാലോചനയാണ് ഇത്തരം സംഭവങ്ങള്‍ക്ക് പിന്നിലെന്ന് സംശയിക്കുന്നതായും പറഞ്ഞു.

കഴക്കൂട്ടത്ത് താന്‍ മത്സരിക്കുമെന്ന് ഉറപ്പായ ശേഷമാണ് ഈ രീതിയില്‍ പരാതി വന്നിരിക്കുന്നത്. 10 വര്‍ഷത്തിനിടയില്‍ താന്‍ ഒരു പോലീസ് സ്‌റ്റേഷനിലും പോയിട്ടില്ലെന്നും 2024 ല്‍ തുമ്പ സ്‌റ്റേഷനില്‍ പോയത് പുതിയ സ്‌റ്റേഷന്റെ ശിലാഫലക അനാച്ഛാദനത്തിനാണ്. സാമ്പത്തീക ഇടപാടുകള്‍ക്കായി ഇവിടെ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും പറഞ്ഞു. ഇക്കാര്യങ്ങളൊക്കെ മാധ്യമങ്ങള്‍ പരിശോധന നടത്തണമായിരുന്നു.

താന്‍ ഇത്തവണയും കഴക്കൂട്ടം മണ്ഡലത്തില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് ഈ പരാതി വന്നിരിക്കുന്നത്്. ചില ചാനല്‍ സര്‍വേയില്‍ ഇടതുപക്ഷത്തിനും തനിക്കും മുന്‍തൂക്കമുണ്ടെന്നും വിവരങ്ങള്‍ പുറത്തുവരികയും ചെയ്ത സാഹചര്യത്തില്‍ തന്നെ അപമാനിക്കാനുള്ള എതിരാളികളുടെ ഗൂഡാലോചനയായി മാത്രമേ പോറ്റിയുടെ പരാതിയെ കാണുന്നുള്ളൂ.

ഇത് വ്യാജ പരാതിയും തന്റെ എതിരാളികള്‍ കൊടുപ്പിച്ചതായിരിക്കാമെന്ന് സംശയിക്കുന്നു. നടക്കുന്നത് അപമാനിക്കാനുള്ള ശ്രമമാണ്. പോറ്റിയുടെ പരാതി വ്യാജവും ആരോ കൊടുപ്പിച്ചതുമാണ്. പരാതിയില്‍ പറയുന്ന പ്രതിഭയെക്കുറിച്ച് തനിക്കറിയില്ല. അവരുമായി ഒരു കാര്യത്തിനും ബന്ധപ്പെട്ടിട്ടുമില്ല. പരാതിക്ക് പിന്നിലുള്ളവര്‍ ആരാണെന്ന് തനിക്കറിയാം ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്നും കടകംപള്ളി പറയുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW