Wednesday, March 11, 2026 Last Updated 1 Min 9 Sec ago English Edition
Todays E paper
Ads by Google
Friday 20 Feb 2026 11.23 AM

മംഗള്‍സൂത്ര ബ്രേസ്‌ലെറ്റ് അണിഞ്ഞ് നിക് ജൊനാസ്‌; ഗായകന്‍ ഗ്രീന്‍ ഫോറസ്റ്റ് തന്നെയെന്ന് ആരാധകര്‍

nick-jonas-
photo-www.instagram.com/nickjonas/

പ്രിയങ്ക ചോപ്രയുടെ പുതിയ ഹോളിവുഡ് ചിത്രമായ 'ദി ബ്ലഫിന്റെ പ്രമോഷനിടെ നിക്കിന്റെ കൈത്തണ്ടയിൽ കണ്ട 'മംഗൾസൂത്ര ബ്രേസ്‌ലെറ്റ്' ആണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയായിരിക്കുന്നത്. തന്റെ ഭാര്യ പ്രിയങ്ക ചോപ്രയെക്കുറിച്ചും ഒരു "ദേശി ഗേളിനെ" വിവാഹം കഴിച്ചതിൽ താൻ എത്രത്തോളം കൃതജ്ഞനാണെന്നും നിക് ജോനാസ് അടുത്തിടെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ നിക്കിനെ ആരാധകർ 'ഗ്രീൻ ഫ്ലാഗ്' എന്ന് വിശേഷിപ്പിച്ചിരുന്നു.

നിക്കിന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ പങ്കുവെച്ച വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്. ചിത്രത്തിൽ പ്രിയങ്ക അവതരിപ്പിക്കുന്ന കഥാപാത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരു കോക്ടെയ്ൽ തയ്യാറാക്കുന്ന നിക്കിനെ വീഡിയോയിൽ കാണാം.

"സുഹൃത്തുക്കളേ, ആമസോൺ പ്രൈമിൽ പ്രിയങ്കയുടെ 'ദി ബ്ലഫ്' എന്ന സിനിമയുടെ പ്രീമിയർ ആണ്. അത് അതിശയകരമായ ഒരു ചിത്രമാണ്, ഞാൻ രണ്ടുതവണ അത് കണ്ടു കഴിഞ്ഞു. അവളുടെ കഥാപാത്രത്തിന്റെ പേര് 'ബ്ലഡി എം' എന്നാണ്, അതിനാൽ ഞാൻ ഒരു 'ബ്ലഡി മേരി' തയ്യാറാക്കാം," നിക്ക് വീഡിയോയിൽ പറയുന്നു. തുടർന്ന് നിക്ക് താൻ തയ്യാറാക്കിയ പാനീയം പ്രിയങ്കയ്ക്ക് നൽകുകയും, "നിങ്ങളുടേത് മികച്ച റെസിപ്പികളാണ്" എന്ന് പ്രിയങ്ക പറയുന്നതും വീഡിയോയിലുണ്ട്.

വീഡിയോ ശ്രദ്ധിച്ച ആരാധകർ നിക്കിന്റെ കയ്യിലെ മംഗൾസൂത്ര ബ്രേസ്‌ലെറ്റ് പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞു. ഇതിനെ പ്രശംസിച്ചുകൊണ്ട് നിരവധി കമന്റുകളാണ് വരുന്നത്. നിക്ക് ഒരു ഗ്രീൻ ഫോറസ്റ്റ് ആണെന്നാണ് ആരാധകരുടെ കമന്റ്. പ്രിയങ്കയുടെ സംസ്കാരത്തോടുള്ള നിക്കിന്റെ ബഹുമാനത്തെയും പിന്തുണയെയും ആരാധകർ ഒന്നടങ്കം പുകഴ്ത്തുകയാണ്.

ഫ്രാങ്ക് ഇ. ഫ്ലവേഴ്‌സ് സംവിധാനം ചെയ്യുന്ന 'ദി ബ്ലഫ്' എന്ന ചിത്രത്തിൽ ഒരു കടൽക്കൊള്ളക്കാരിയുടെ വേഷത്തിലാണ് പ്രിയങ്ക എത്തുന്നത്. കാൾ അർബൻ, ഇസ്മായിൽ ക്രൂസ് കോർഡോവ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW