-->
ഗായകന്‍ നിക് ജൊനാസിന്റെ ചിത്രങ്ങള്‍ പകര്‍ത്തി മകള്‍ മാള്‍ട്ടി മേരി. നിക് തന്നെയാണ് മാള്‍ട്ടിയുടെ ഫോട്ടോഗ്രഫി പരീക്ഷണങ്ങളുടെ വീഡിയോ ആരാധകര്‍ക്കായി പങ്കുവെച്ചത്. സംഗീത പരിപാടിയുടെ സൗണ്ട് ചെക്ക് ചെയ്യുന്നതിന് ഇടയില്‍ വേദിയില്‍ നിന്നു പാടുന്ന നിക്കിന്റെ ചിത്രങ്ങള്‍ കയ്യിലുളള കൊച്ചു ക്യാമറയില്‍ പകര്‍ത്തുകയാണ് മാള്‍ട്ടി.
നിക്കിന്റെയും മകള്‍ മാള്‍ട്ടിയുടെയും ക്യൂട്ട് വീഡിയോ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി. സംഗീതപരിപാടി കവര്‍ ചെയ്യാനായി പുതിയ ഫോട്ടോഗ്രാഫറെ നിയമിച്ചോ എന്നാണ് ആരാധകരുടെ രസകരമായ ചോദ്യം. മാള്‍ട്ടി പകര്‍ത്തിയ ദൃശ്യങ്ങള്‍ പങ്കുവെക്കുമോ എന്നും ആരാധകര്‍ കമന്റിലൂടെ ചോദിച്ചു.
മകളുടെ കുസൃതികളൊക്കെ നിക്കും പ്രിയങ്കയും പങ്കുവെക്കാറുണ്ട്. ജൊനാസ് കുടുംബത്തിലെ ഏറ്റവും ഇളയ കുഞ്ഞാണ് മാള്‍ട്ടി. 2022 ജനുവരിയിലാണ് നിക് ജൊനാസിനും പ്രിയങ്ക ചോപ്രയ്ക്കും മാള്‍ട്ടി പിറന്നത്. വാടകഗര്‍ഭധാരണത്തിലൂടെയാണ് ഇരുവരും മാതാപിതാക്കളായത്. മാള്‍ട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് മകളുടെ മുഴുവന്‍ പേര്.