Friday, March 13, 2026 Last Updated 16 Min 38 Sec ago English Edition
Todays E paper
Ads by Google
Friday 16 Jan 2026 10.29 AM

ഇനി കുറച്ച് ഫാമിലി ടൈം; പ്രിയങ്കയ്ക്കും മകള്‍ക്കുമൊപ്പമുളള ചിത്രങ്ങളുമായി നിക്ക് ജൊനാസ്

nick-jonas
photo-www.instagram.com/nickjonas/

ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താര ദമ്പതികളാണ് നിക് ജോനാസും പ്രിയങ്ക ചോപ്രയും. 2018 ലാണ് ഇരുവരും വിവാഹിതരായത്. ആഘോഷപൂര്‍വം നടന്ന വിവാഹത്തില്‍ സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം പങ്കെടുത്തു. നിക് ജോനാസും പ്രിയങ്കയും തമ്മിലുള്ള പ്രായ വ്യത്യാസവും ഇതിനിടെ ശ്രദ്ധ നേടി. പ്രിയങ്ക ചോപ്രയെക്കാള്‍ പത്ത് വയസ് കുറവാണ് നിക് ജോനാസിന്. വിവാഹിതയാകുമ്പോള്‍ പ്രിയങ്കയുടെ പ്രായം 36 ആണ്. നിക് ജോനാസിന്റെ പ്രായം 26 ഉം. എന്നാല്‍ പ്രായ വ്യത്യാസമൊന്നും ഇവരുടെ ബന്ധത്തെ ബാധിച്ചില്ല. മകള്‍ക്കൊപ്പം സന്തോഷകരമായ കുടുബ ജീവിതം നയിക്കുകയാണ് താരദമ്പതികള്‍.

ഇപ്പോഴിതാ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ് നിക് ജോനാസ്. പാരഡൈസില്‍ കുടുംബത്തിനൊപ്പമുള്ള അല്പം മനോഹരമായ സമയം ചെലവഴിക്കാന്‍ കഴിഞ്ഞതിന് നന്ദി എന്ന് പറഞ്ഞാണ് നിക്ക് ചിത്രങ്ങള്‍ പങ്കുവച്ചത്. ടര്‍ക്‌സിലും കൈക്കോസിലുമാണ് പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും ഈ റിലാക്‌സിങ് ടൈം കണ്ടെത്തിയത്. ഇരുവരുടെയും സ്‌നേഹവും ഊഷ്മളതയുമെല്ലാം എടുത്തു കാട്ടുന്നതാണ് ഓരോ ചിത്രങ്ങളും. എല്ലാ പ്രാവശ്യത്തെയും പോലെ മകള്‍ മാള്‍ട്ടി മേരി ചോപ്ര ജോനസും ചിത്രങ്ങളിലുണ്ട് എങ്കിലും, മുഖം മറച്ചുവച്ചിരിയ്ക്കുകയാണ്.

മറ്റൊരു പ്രത്യേകത കൂടെ പ്രിയങ്ക ചോപ്രയെയും നിക്ക് ജോനസിനെയും സംബന്ധിച്ച് ഈ ദിവസത്തിനുണ്ട്. മകള്‍ മാള്‍ട്ടിയുടെ നാലാം ജന്മദിനമാണിന്ന്. വാടകഗര്‍ഭധാരണത്തിലൂടെ പ്രിയങ്ക ചോപ്രയ്ക്കും നിക്ക് ജോനസിനും മാള്‍ട്ടി പിറന്നത് ജനുവരി 15 ന് ആണ്. എന്നാല്‍ അക്കാര്യം പോസ്റ്റില്‍ നിക്ക് കുറിക്കുന്നില്ല. മകള്‍ക്കൊരു ബര്‍ത്ത് ഡേ ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള പോസ്റ്റുമില്ല. ഒരു പക്ഷേ ഈ ട്രിപ് തിരക്കുകള്‍ക്കിടയില്‍ നിന്നുള്ള ഒരു റിലാക്‌സേഷന്‍ എന്നതിനപ്പുറം, മകളുടെ ജന്മദിന ആഘോഷത്തിന് വേണ്ടി കൂടെയായിരിക്കാം എന്നാണ് ആരാധകര്‍ പറയുന്നത്.

2022 ജനുവരിയിലാണ് പ്രിയങ്ക ചോപ്രയ്ക്കും നിക്ക് ജൊനാസിനും മകള്‍ പിറന്നത്. പ്രിയങ്കയ്ക്ക് ആരോഗ്യപ്രശ്‌നമുളളതിനാല്‍ വാടക ഗര്‍ഭധാരണത്തിലൂടെയാണ് ഇരുവരും കുഞ്ഞിനെ വരവേറ്റത്. മാള്‍ട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് മകളുടെ മുഴുവന്‍ പേര്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW