Friday, March 13, 2026 Last Updated 31 Min 4 Sec ago English Edition
Todays E paper
Ads by Google
Friday 20 Feb 2026 10.06 AM

' വെപ്പുമുടി അഴിഞ്ഞുപോകാതിരിക്കാന്‍ ഫോട്ടോ എടുക്കാന്‍ വന്ന സ്ത്രീയോട് മുടിയില്‍ പിടിക്കല്ലേ എന്ന് പറഞ്ഞു, ആ ഭാഗം മാത്രം വെട്ടി ആരൊക്കെയോ വീഡിയോ പ്രചരിപ്പിച്ചു' ; കെ എസ് ചിത്ര

bad, on
photo-www.facebook.com/KSChithraOfficial

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് കെ എസ് ചിത്ര. ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ ചിത്ര പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. സോഷ്യല്‍ മീഡിയയെ തനിക്ക് പേടിയാണെന്ന് പറയുകയാണ് കെ എസ് ചിത്ര. തനിക്ക് നേരിട്ട ഒരു അനുഭവം പങ്കിട്ടാണ് സോഷ്യല്‍ മീഡിയയെ പേടിക്കാനുളള കാരണം അവര്‍ പറയുന്നത്. രവീന്ദ്രന്‍ മാഷിന്റെ പേരില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ വെപ്പ് മുടി വെച്ചിരുന്നുവെന്നും അത് വീണുപോകാതിരിക്കാന്‍ ഫോട്ടോ എടുക്കാന്‍ വന്ന സ്ത്രീയോട് മുടിയില്‍ അമര്‍ത്തി പിടിക്കല്ലേ എന്ന് പറഞ്ഞിരുന്നുവെന്നും ചിത്ര പറയുന്നു. എന്നാല്‍ ഈ ഭാഗം മാത്രം വെട്ടി വീഡിയോ പ്രചരിപ്പിച്ചെന്നും കമന്റില്‍ തനിക്ക് നേരെ ചീത്ത വിളി ആയിരുന്നുവെന്നും ചിത്ര പറഞ്ഞു.

'സോഷ്യൽ മീഡിയ പേടിയാണ് എനിക്ക്. എവിടെ പോയാലും ആരെങ്കിലും ഫോണും കൊണ്ട് കൂടെ നടക്കുമല്ലോ. അത് കാണുമ്പോൾ ഭയമാണ്. ദൈവമെ ഇവർ ഏത് ഭാ​ഗവും കട്ട് ചെയ്ത് ഇടാൻ പോകുന്നതെന്ന് ഓർത്ത്. ഒന്ന് രണ്ട് അനുഭവങ്ങൾ ഉണ്ടായതുകൊണ്ടാണ് പേടി. അടുത്തിടെയായിരുന്നു അതിൽ ഒന്ന്. രവീന്ദ്രൻ മാഷിന്റെ പേരിൽ ഒരു അവാർഡുണ്ടായിരുന്നു. ചടങ്ങ് കൊച്ചിയിൽ വെച്ചാണ് നടന്നത്.

ഞാൻ ചെന്ന് ഒരു കസേരയിൽ ഇരുന്നതേയുള്ളു. ബൊക്കെ പോലും മാറ്റിയിട്ടില്ല. പരിചയക്കാരെല്ലാം അടുത്ത് വന്ന് സംസാരിക്കുന്നുമുണ്ട്.

അപ്പോഴേക്കും പിറകിൽ നിന്നും ഒരു അമ്മ വന്നു. ഫോട്ടോ എടുക്കാൻ വന്നതാണ്. അതിന്റെ ഇടയിൽ അവരുടെ കൈകൾക്കിടയിൽ എന്റെ മുടി അമർന്നു. അന്ന് തലയിൽ വേറൊരു വെപ്പ് മുടി കൂടി വെച്ചിരുന്നു. ഒരു പബ്ലിക്ക് ഫങ്ഷനിൽ വെച്ച് അത് ഊരി വീണാൽ നാണക്കേടാവില്ലേ?. അവരുടെ കൈകൾ മുടിയിൽ അമർന്നപ്പോൾ എന്റെ തലയും ചെറുതായി വലിഞ്ഞു.

അവരുടെ കൈ എനിക്ക് തട്ടി മാറ്റാൻ കഴിയില്ലല്ലോ. അതുകൊണ്ട് തന്നെ മുടിയിലാണ് കൈ അമർന്നിരിക്കുന്നതെന്ന് അവരോട് ഞാൻ പറഞ്ഞു. ആ പറയുന്ന ഭാ​ഗം കട്ട് ചെയ്ത് ആരൊക്കയോ സോഷ്യൽമീഡിയയിൽ ഇട്ടു.അതിനുശേഷം ചീത്ത വിളിച്ചുള്ള കമന്റുകൾ ആ വീഡിയോയ്ക്ക് വന്നു. ഞാൻ സോഷ്യൽമീഡിയ നോക്കുന്നയാളല്ല. പക്ഷെ ആരെങ്കിലും എനിക്ക് എല്ലാം അയച്ച് തരും. അങ്ങനെയാണ് ഞാൻ പലതും കാണുന്നത്. ആ സത്രീക്ക് ശേഷവും ഒരുപാട് പേർ വന്ന് ഫോട്ടോയെടുത്ത് പോയി. പക്ഷെ മുടിയെന്ന് ഞാൻ ആ സ്ത്രീയോട് പറഞ്ഞതാണ് പ്രശ്നമായത്,' കെ സ് ചിത്ര പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW