Saturday, March 14, 2026 Last Updated 22 Min 55 Sec ago English Edition
Todays E paper
Ads by Google
Friday 20 Feb 2026 05.01 AM

ഇടുക്കി അസോസിയേഷന്‍ കുവൈത്ത് പിക്നിക് സംഘടിപ്പിച്ചു

IDUKKI

കുവൈത്ത്‌സിറ്റി: ഇടുക്കി അസോസിയേഷന്‍ കുവൈറ്റ് (IAK)യുടെ വാര്‍ഷിക പിക്നിക് 'The Great Escape 2026' എന്ന പേരീല്‍ Al Mubarakiya Farm ല്‍ വെച്ച് സംഘടിപ്പിച്ചു. അസോസിയേഷന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും വനിതാ ഫോറവും കൈകോര്‍ത്ത് നടത്തിയ പരിപാടിയില്‍ കുടുംബാംഗങ്ങള്‍ അടക്കം 300 പേര്‍ പങ്കെടുത്തു.

IDUKKI

രണ്ടുദിവസം നീണ്ടുനിന്ന പിക്നിക് ആവേശവും ഐക്യവും നിറഞ്ഞ അനുഭവമായി മാറി. വിവിധ കലാപരിപാടികളും വിനോദ-കായിക മത്സരങ്ങളും പങ്കെടുത്തവരെ സജീവമായി ഉള്‍പ്പെടുത്തുകയും എല്ലാവര്‍ക്കും സന്തോഷകരമായ നിമിഷങ്ങള്‍ സമ്മാനിക്കുകയും ചെയ്തു. കുട്ടികള്‍ക്കായി പ്രത്യേക ഗെയിംസും, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം മത്സരങ്ങളും ഒരുക്കിയിരുന്നു.
പങ്കെടുത്ത കുടുംബങ്ങള്‍ക്ക് ഒരുമയും സൗഹൃദവും കൂടുതല്‍ ശക്തിപ്പെടുത്തുന്ന മനോഹര വേദിയായി പിക്നിക് മാറി. പ്രത്യേകിച്ച് ''നാടന്‍ തട്ടുകട'' പിക്നിക്കിന്റെ പ്രധാന ആകര്‍ഷണമായിരുന്നു.
IDUKKI

ഐ.എ.കെ നേതൃത്വത്തിന്റെ മികച്ച സംഘാടന ശേഷിയും വനിതാ ഫോറത്തിന്റെ സജീവ പങ്കാളിത്തവും പരിപാടിയുടെ വിജയത്തിന് നിര്‍ണായകമായി.
പ്രസിഡന്റ് ബിനു അഗ്‌നല്‍ ജോസ്, ജനറല്‍ സെക്രട്ടറി ജോമോന്‍ പി ജേക്കബ്, ട്രഷറര്‍ ബിജു ജോസ്, പിക്നിക് കണ്‍വീനര്‍ ഔസെപ്പച്ചന്‍ തോട്ടുംങ്ങല്‍, വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ഭവ്യ അനൂപ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

Ads by Google
Ads by Google
TRENDING NOW