-->
ജിമ്മില്‍ നിന്നുളള ചിത്രങ്ങള്‍ പങ്കുവെച്ച് ഗായിക റിമി ടോമി. ബൈസെപ് മസിലുകള്‍ എടുത്തു കാണിച്ചുകൊണ്ടാണ് റിമിയുടെ ചിത്രങ്ങള്‍. ഒപ്പം ഒരു കുറിപ്പും താരം ചേര്‍ത്തിട്ടുണ്ട്.
‘ചില ദിവസങ്ങളില്‍ ശരീരം ഭാരമുളളതായി തോന്നും. ശരീരത്തിനേറ്റ പരിക്കുകള്‍ നിങ്ങളെ പരിധികളെക്കുറിച്ച് ഓര്‍മിപ്പിക്കും. ചില ദിവസങ്ങളില്‍ പ്രചോദനം നിശബ്ദമാകും. എന്നാല്‍ നിങ്ങള്‍ കണ്ണാടിയില്‍ നോക്കുന്ന നേരം നിങ്ങളവിടെ കാണുന്നത് കേവലം മസിലുകളല്ല, മറിച്ച് നിങ്ങളുടെ അച്ചടക്കമാണ്, നിങ്ങളുടെ സ്ഥിരതയാണ്. തോറ്റുകൊടുക്കാന്‍ തയാറല്ലാത്ത നിങ്ങളുടെ കരുത്തുറ്റ പതിപ്പിനെയാണ് നിങ്ങളവിടെ കാണുന്നത്.
ജിമ്മില്‍ ആ മാജിക് ഉണ്ട്, കാരണം അവിടെ നിങ്ങളുടെ പരിശ്രമത്തെ നിങ്ങളിലേക്ക് തന്നെ പ്രതിഫലിപ്പിക്കും. വേദന സഹിച്ചുകൊണ്ട് നിങ്ങള്‍ ചെയ്യുന്ന ഓരോ വ്യായാമവും പരിക്കിനു ശേഷമുളള ഓരോ തിരിച്ചുവരവും ഇതിന്റെ ഭാഗമാണ്. പോകാന്‍ ഒട്ടും താത്പര്യമില്ലാത്ത ദിവങ്ങളില്‍ പോലും മടി മാറ്റിവെച്ച് നിങ്ങള്‍ ജിമ്മിലെത്തുന്നുണ്ടല്ലോ, അതാണ് യഥാര്‍ഥ വിജയം. ഈ വളര്‍ച്ച അനുഭവിക്കാന്‍ ഭൂരിഭാഗം ആളുകള്‍ക്കും സാധിക്കാറില്ല ’റിമി കുറിച്ചു.