-->
അനശ്വര രാജന്‍ നായികയായ തെലുങ്ക് ചിത്രം ചാമ്പ്യനിലെ ‘ഗിര ഗിര ഗിന്‍ഗിരാഗിരേ’ എന്ന വൈറല്‍ ഗാനത്തിന് ചുവടുവെച്ച് ഗായിക റിമി ടോമി. വയനാട്ടിലെ ഒരു പ്ലാന്റേഷന്റെ മനോഹര പശ്ചാത്തലത്തിലാണ് റിമിയുടെ ക്യൂട്ട് പെര്‍ഫോമന്‍സ്.
‘സമയമില്ലെങ്കിലും ആ നിമിഷം പകര്‍ത്താന്‍ ആഗ്രഹിക്കുമ്പോള്‍.. റീടേക്കുകള്‍ ഇല്ല. വയനാട്ടിലെ അമ്പലവയലില്‍ ഷോ ചെയ്യുന്നതിന് തൊട്ടുമുന്‍പ് പകര്‍ത്തിയത് ’എന്ന അടിക്കുറിപ്പോടെയാണ് റിമി ഡാന്‍സ് വീഡിയോ പോസ്റ്റ് ചെയ്തത്.
നീല നിറത്തിലുളള സാരിയുടുത്ത് മനോഹരമായി നൃത്തം ചെയ്യുന്ന റിമിയെ വീഡിയോയില്‍ കാണാം. കല്ലുപാകിയ നടപ്പാതയും പച്ചപ്പ് നിറഞ്ഞ പശ്ചാത്തലവും വീഡിയോയെ കൂടുതല്‍ മനോഹരമാക്കുന്നുണ്ട്. റിമിയുടെ ക്യൂട്ട് ഭാവങ്ങള്‍ കൂടിച്ചേര്‍ന്നപ്പോള്‍ ഡാന്‍സ് വീഡിയോ ആരാധകരുടെ മനം കവര്‍ന്നു.
നിരവധിപ്പേരാണ് റിമി ടോമിയെ അഭിനന്ദിച്ച് കമന്റ് ചെയ്യുന്നത്. പാട്ടും ഡാന്‍സും സൂപ്പറാണെന്ന് ആരാധകര്‍ കുറിക്കുന്നു. റിമി ധരിച്ച സാരി സൂപ്പറാണെന്നും ആരാധകര്‍ അഭിപ്രായപ്പെട്ടു.