Wednesday, March 11, 2026 Last Updated 6 Min 57 Sec ago English Edition
Todays E paper
Ads by Google
Monday 01 Dec 2025 05.12 PM

‘വര്‍ഷം 2004, കൂടെ പാടിയ കുട്ടി ഇത്രയും വലിയ ആളാകുമെന്ന് അന്ന് അറിഞ്ഞില്ല...’ വിനീത് ശ്രീനിവാസനൊപ്പമുള്ള ​​ത്രോബാക്ക് ചിത്രം പങ്കിട്ട് റിമി ടോമി; കമന്റുമായി വിനീതും

ഗാനമേളകളില്‍ പാടിത്തുടങ്ങി ഇന്ന് ഏറെ പ്രശസ്തി നേടിയ പിന്നണിഗായികയാണ് റിമി ടോമി. ഇപ്പോഴിതാ തനിക്കൊപ്പം സ്റ്റേജില്‍ പാടിയിരുന്ന വിനീത് ശ്രീനിവാസന്‍ ഇത്രയും വലിയ ആളാകുമെന്ന് കരുതിയില്ലെന്ന് കുറിക്കുകയാണ് റിമി ടോമി.
Rimi Tomy, Vineeth Sreenivasan
Rimi Tomy shares throwback picture with vineeth sreenivasan (Image Source: Instagram)

ഗായിക, അവതാരക, അഭിനേത്രി, സെലിബ്രിറ്റി ജഡ്ജ് എന്ന നിലയിലും തിളങ്ങി നില്‍ക്കുന്ന പിന്നണിഗായികയാണ് റിമി ടോമി. പോസിറ്റീവ് എനര്‍ജി നല്‍കാറുള്ള റിമിയുടെ സംസാരവും ചിരിയുമൊക്കെ ആരാധകര്‍ ഏറെയിഷ്ടപ്പെടുന്നതാണ്. മിക്കപ്പോഴും തമാശ പറയുന്ന റിമിയെയാണ് ആരാധകർ കണ്ടിട്ടുള്ളതെങ്കിലും ഇടയ്ക്ക് വെെകാരികമായി സംസാരിക്കുന്ന റിമിയെയും ആരാധകര്‍ കണ്ടിട്ടുണ്ട്.
സോഷ്യല്‍ മീഡിയയിലും സജീവമായ താരം പങ്കിടുന്ന ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഗാനമേള വേദികളിലൂടെ തന്റെ കരിയര്‍ തുടങ്ങിയ റിമി തന്റെ പ്രയത്നത്തിലൂടെ ഈ നിലയിലേക്ക് ഉയര്‍ന്നത്.
ഇപ്പോഴിതാ അഭിനേതാവും ഗായകനും സംവിധായകനുമൊക്കെയായ വിനീത് ശ്രീനിവാസനൊപ്പമുള്ള ത്രോ ബാക്ക് ചിത്രവും മനോഹരമായ ഒരു കുറിപ്പും പങ്കിടുകയാണ് റിമി. 20 വർഷത്തിലധികം പഴക്കമുള്ള ചിത്രമാണ് റിമി ടോമി പങ്കുവച്ചത്. സ്റ്റേജിൽ‍ ഇരുവരും ഒരുമിച്ച് പാടുന്നതിനിടയില്‍ പകര്‍ത്തിയ ചിത്രമാണ് റിമി പങ്കിട്ടത്.
‘‘വർഷം 2004. കൂടെ പാടിയ ഈ കുട്ടി ഇത്രയും വളർന്നു വലിയൊരു സംവിധായകൻ, തിരക്കഥാകൃത്ത്, ഗായകൻ, സ്റ്റേജ് പെർഫോമർ, നടൻ ആകുമെന്ന്‌ അന്ന് അറിഞ്ഞില്ല...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് റിമി ടോമി വേദിയില്‍ നിന്നുള്ള ത്രോബാക്ക് ചിത്രം പങ്കിട്ടിരിക്കുന്നത്.
‘‘ഒരുപാട് കാലമായി... എത്ര നല്ല ഓർമകൾ... ഞാൻ തുടങ്ങിയ കാലത്ത് ഒരു സ്റ്റേജ് പെർഫോർ എന്ന നിലയിലും സഹഗായിക എന്ന നിലയിലും നിങ്ങൾ വലിയ പ്രചോദനമായിരുന്നു...നന്ദി...’’ എന്നാണ് വിനീത് ഇതിന് മറുപടി കമന്റ് നല്‍കിയത്.

‘മീശാമാധവൻ’ എന്ന ചിത്രത്തിലെ ‘ചിങ്ങമാസം വന്നുചേര്‍ന്നാല്‍...’ എന്ന ഗാനം ആലപിച്ചുകൊണ്ട് റിമി പിന്നണി ഗാനരംഗത്ത് ശ്രദ്ധ നേടിയ റിമിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. പിന്നണി ഗാനരംഗത്ത് സജീവമായിരിക്കുമ്പോഴും, സ്റ്റേജ് ഷോകളിലെ ഊർജ്ജസ്വലമായ പ്രകടനങ്ങളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി. റിമിയുടെ ​സ്റ്റേജ് പ്രോഗ്രാമുകള്‍ക്ക് വിദേശത്തടക്കം ആരാധകര്‍ ഏറെയാണ്. വളരെ തിരക്കുള്ള ഗായിക കൂടിയായ റിമി തന്റെ ഗാനങ്ങളിലൂടെ മാത്രമല്ല തമാശ നിറഞ്ഞ സംസാരത്തിലൂടെയും സദസ്സിന്റെ ഹൃദയം കവരാറുണ്ട്.

Ads by Google
Monday 01 Dec 2025 05.12 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW