-->
സഹോദരങ്ങളുടെ മക്കള്‍ക്കൊപ്പം പാട്ടുപാടി ഗായിക റിമി ടോമി. ഇജയരാജ സംഗീതം നല്‍കി എസ്. ജാനകി ആലപിച്ച കിളിയേ.. കിളിയേ എന്ന ഗാനമാണ് കുട്ടികള്‍ക്കൊപ്പം റിമി ആലപിക്കുന്നത്. ഊഞ്ഞാലാടി കൊണ്ടാണ് കുട്ടികള്‍ പാടുന്നത്. അവസാനം കുട്ടിമണി താളം തെറ്റിച്ച് പാടുന്നതും കേള്‍ക്കാം. റിമിയുടെ സഹോദരി റീനുവിന്റെ ഇളയമകളാണ് കുട്ടിമണി.
മൂന്ന് പേരും നന്നായി പാടുന്നുണ്ടെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. ഇളയരാജ കേള്‍ക്കണ്ട നഷ്ടപരിഹാരം കൊടുക്കേണ്ടി വരും എന്നാണ് ഒരാള്‍ രസകരമായി കമന്റ് ചെയ്തിരിക്കുന്നത്.
കുട്ടികള്‍ക്കൊപ്പമുളള രസകരമായ നിമിഷങ്ങള്‍ റിമി ടോമി ആരാധകരുമായി പങ്കുവെക്കാറുണ്ട്. അത്തരം വീഡിയോകള്‍ക്കെല്ലാം വലിയ സ്വീകാര്യതയും ലഭിക്കാറുണ്ട്.