Wednesday, March 11, 2026 Last Updated 34 Min 47 Sec ago English Edition
Todays E paper
Ads by Google
Thursday 19 Feb 2026 12.11 PM

' ജീവിതം ഏല്‍പ്പിച്ച മുറിപ്പാടുകളെ തുന്നിച്ചേര്‍ക്കുന്ന മാലാഖമാര്‍' ; പാപ്പുവിനൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ച് അഭിരാമി സുരേഷ്

abhirami suresh
photo-www.instagram.com/ebbietoot/

മലയാളികള്‍ക്ക് പ്രിയപ്പെട്ട ഗായികമാരാണ് അമൃത സുരേഷും അഭിരാമി സുരേഷും. സമൂഹമാധ്യമങ്ങളില്‍ സജീവമായ ഇവര്‍ തങ്ങളുടെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.അമൃതയുടെ മകള്‍ പാപ്പു എന്ന അവന്തികയും ആരാധകര്‍ക്ക് സുപരിചിതയാണ്. ഇപ്പോള്‍ പാപ്പുവിനൊപ്പമുളള ചിത്രം പങ്കുവെച്ച് ഇന്‍സ്റ്റഗ്രാമില്‍ ഹൃദ്യമായ കുറിപ്പ് പങ്കിട്ടിരിക്കുകയാണ് അഭിരാമി സുരേഷ്.

' ചില മാലാഖമാര്‍ വരുന്നത് അവര്‍ വരുത്താത്ത മുറിവുകള്‍ ഉണക്കാനാണ്. അവര്‍ വരുന്നത് വളരെ ശാന്തതയോടെയാണ്, ക്ഷമയോടെയും കരുതലോടെയും, നമുക്ക് സുരക്ഷിതത്വം തോന്നുന്ന സ്‌നേഹത്തോടെയും. ദൈവീകതയും കുടുംബവും പുണ്യവും ചേര്‍ത്തുവെച്ചവര്‍... മര്യാദയും സൗമ്യതയും ഇന്നും ഈ ലോകത്ത് നിലനില്‍ക്കുന്നുണ്ടെന്ന് നിശബ്ദമായി ഓര്‍മ്മിപ്പിക്കാന്‍ നിയോഗിക്കപ്പെട്ടവര്‍.

അവര്‍ നമ്മളെ അന്വേഷിക്കുന്നു, കാര്യങ്ങള്‍ ഓര്‍ത്തുവെക്കുന്നു. അവര്‍ക്ക് എല്ലാവരോടും കരുതലുണ്ട്. ആന്റിമാരോടും വലിയ കുടുംബത്തോടും വരെ. നമ്മുടെ മുറിവ് ഉണങ്ങാന്‍ അവര്‍ ധൃതി വെക്കില്ല. പകരം ആ വേദനയ്‌ക്കൊപ്പം കൂട്ടിരിക്കും, അതിന് ശ്വസിക്കാന്‍ ഇടം നല്‍കും.

ബഹളങ്ങളില്ലാത്ത കരുത്താണവര്‍, ദയയില്‍ മാത്രം തീവ്രതയുള്ളവര്‍, ശരിയായ രീതിയില്‍ നമുക്ക് താങ്ങായി നില്‍ക്കുന്നവര്‍. ജീവിതം ഏല്‍പ്പിച്ച മുറിപ്പാടുകളെ തുന്നിച്ചേര്‍ക്കുന്ന, ഇത്തരം നിശബ്ദമായ അനുഗ്രഹങ്ങളായ ആത്മാക്കളോട് എന്നും കടപ്പെട്ടിരിക്കുന്നു'.- പാപ്പുവിനൊപ്പമുളള ചിത്രങ്ങള്‍ക്ക് ഒപ്പം അഭിരാമി കുറിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW