Saturday, March 14, 2026 Last Updated 52 Min 42 Sec ago English Edition
Todays E paper
Ads by Google
Friday 19 Dec 2025 12.50 PM

ലോകത്തിലെ ഏറ്റവും വില കൂടിയ പ്രാവ് ഇതാണ് ; വില 172 കോടി രൂപ

pigeons

പണ്ട് കാലങ്ങള്‍ മുതലേ സന്ദേശം കൈമാറാന്‍ ഉപയോഗിയ്ക്കുന്ന ഒരു പക്ഷിയാണ് പ്രാവ്. എന്നാല്‍ മികച്ച പ്രാവുകള്‍ക്ക് നല്ല വിലയുമുണ്ട്. അത്തരത്തില്‍ വില കൂടിയ ഒരു പ്രാവാണ് ന്യൂകിം എന്നു പേരുള്ള ബെല്‍ജിയത്തില്‍ നിന്നുള്ള പെണ്‍പ്രാവ്. ലോകത്തിലെ ഏറ്റവും വിലകൂടിയ പക്ഷി ഏതെന്നു ചോദിച്ചാല്‍ അത് ന്യൂകിം തന്നെയാണെന്ന് പറയേണ്ടി വരും. ഏകദേശം 19 ലക്ഷം യുഎസ് ഡോളറിനാണ്(172 കോടി രൂപ) 2020ല്‍ ഈ പ്രാവിനെ വിറ്റത്.

ന്യൂകിമ്മിനെ സ്വന്തമാക്കാനായി വിവിധ വ്യക്തികള്‍ രംഗത്തുവന്നതോടെ ലേലം രണ്ടാഴ്ച വരെ നീണ്ടിരുന്നു. ഒടുവില്‍ ചൈനയില്‍ നിന്നുള്ള അജ്ഞാതനായ ഒരു വ്യക്തി ഈ പ്രാവിനെ സ്വന്തമാക്കി. ബെല്‍ജിയത്തില്‍ 200 വര്‍ഷം മുന്‍പാണ് പ്രാവുപറത്തല്‍ മത്സരങ്ങള്‍ തുടങ്ങിയത്. പന്തയപ്രാവുകളെ ചെറുപ്പത്തില്‍ തന്നെ പരിശീലിപ്പിക്കാന്‍ തുടങ്ങും. 800 കിലോമീറ്റര്‍ വരെയൊക്കെ വന്നേക്കാം മത്സരദൂരം. ഏറ്റവും വേഗത്തില്‍ പറന്നെത്തുന്ന പ്രാവുകളാണു വിജയിക്കുക.

2018-ല്‍ ഒരു വര്‍ഷം മാത്രമാണു ന്യൂകിം പ്രാവുപറത്തല്‍ മത്സരത്തില്‍ പങ്കെടുത്തത്. അന്ന് അനേകം വിജയങ്ങള്‍ ഈ പ്രാവ് കൊയ്തു. പല കാലാവസ്ഥകളെയും ദൂരമേഖലകളെയുമൊക്കെ കീഴ്‌പ്പെടുത്തിയായിരുന്നു വിജയിച്ചത്. ചൈനയിലും പ്രാവുപറത്തല്‍ മത്സരങ്ങള്‍ക്ക് അടുത്തകാലത്തായി വലിയ ജനപ്രീതിയുണ്ട്. അതിനാലാണ് ന്യൂ കിമ്മിനെ ചൈനീസ് പൗരന്‍ വാങ്ങിയതെന്നാണു കരുതപ്പെടുന്നത്.

ന്യൂ കിമ്മിനു മുന്‍പ് അര്‍മാന്‍ഡോയെന്ന ആണ്‍പ്രാവായിരുന്നു ലോകത്തെ ഏറ്റവും വിലകൂടിയ പക്ഷി. ന്യൂ കിമ്മിന്റെ പേര് പ്രശസ്തമായതിനെത്തുടര്‍ന്ന് പില്‍ക്കാലത്ത് പല പന്തയപ്രാവുകള്‍ക്കും ഈ പേര് നല്‍കിയിട്ടുണ്ട്. ന്യൂ കിം 2, ന്യൂ കിം 3 തുടങ്ങിയ പേരുകള്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW