Thursday, March 12, 2026 Last Updated 20 Min 23 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Feb 2026 10.40 AM

ഹോങ്കോങ് വിമാനത്താവളത്തില്‍ വിനോദ സഞ്ചാരിയുടെ പരാക്രമം: നിരവധി സാധനങ്ങള്‍ അടിച്ചുതകര്‍ത്തു, കയ്യോടെ പിടികൂടി പോലീസ്

british, tourist, arrest, vandalise, counter

ഹോങ്കോങ് രാജ്യാന്തര വിമാനത്താവളത്തില്‍ വിനോദ സഞ്ചാരിയുടെ പരാക്രമം. തിങ്കളാഴ്ച പുലര്‍ച്ചെ ആറ് മണിയോടെ ടെര്‍മിനല്‍ ഒന്നിലെത്തിയ 35-കാരനായ ബ്രിട്ടീഷ് പൗരന്‍ ഒരു ലോഹദണ്ഡ് ഉപയോഗിച്ച് ചെക്ക്ഇന്‍ കിയോസ്‌കുകളും കൗണ്ടറുകളും അടിച്ചുതകര്‍ക്കുകയായിരുന്നു. യാത്രക്കാര്‍ക്കിടയില്‍ വലിയ പരിഭ്രാന്തി സൃഷ്ടിച്ച ഈ ആക്രമണത്തില്‍ പത്തോളം കിയോസ്‌കുകള്‍ക്കും പരിസരത്തെ റെയിലിങ്ങുകള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചു. ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെട്ടെങ്കിലും ആക്രമണം തുടര്‍ന്നതോടെ പോലീസ് എത്തി ഇയാളെ ബസ് അണ്‍ലോഡിങ് ഏരിയയില്‍ വെച്ച് പിടികൂടുകയായിരുന്നു.

ടിക്കറ്റ് വാങ്ങാനെന്ന വ്യാജേന വിമാനത്താവളത്തിലെത്തിയ ഇയാളുടെ കൈവശം ബോര്‍ഡിങ് പാസ് ഉണ്ടായിരുന്നില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായി. എയര്‍പോര്‍ട്ട് അതോറിറ്റി ജീവനക്കാരുടെ മുന്നറിയിപ്പുകള്‍ അവഗണിച്ച് പൊതുമുതല്‍ നശിപ്പിച്ചതിനാണ് ഇയാള്‍ക്കെതിരെ പ്രാഥമികമായി കേസെടുത്തിരിക്കുന്നത്. നിലവില്‍ ഹോങ്കോങ് പോലീസിന്റെ കസ്റ്റഡിയിലുള്ള ഇയാളെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

ആക്രമണത്തിന് പുറമെ, നിയമവിരുദ്ധമായി മരുന്ന് കൈവശം വെച്ചതിനും ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. ഇയാളുടെ സ്യൂട്ട്‌കേസില്‍ നിന്ന് ഡോക്ടറുടെ കുറിപ്പടിയില്ലാത്ത നാല് വയാഗ്ര ഗുളികകള്‍ പോലീസ് കണ്ടെടുത്തു. ഹോങ്കോങ് നിയമപ്രകാരം കുറിപ്പടിയില്ലാതെ ഇത്തരം മരുന്നുകള്‍ സൂക്ഷിക്കുന്നത് കടുത്ത കുറ്റമാണ്; ഇതിന് രണ്ട് വര്‍ഷം വരെ തടവോ വലിയ തുക പിഴയോ ശിക്ഷയായി ലഭിക്കാം. വിമാനത്താവളത്തിലെ സുരക്ഷാ മുന്‍കരുതലുകള്‍ സംബന്ധിച്ച് ഈ സംഭവം ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW