Friday, March 13, 2026 Last Updated 13 Min 15 Sec ago English Edition
Todays E paper
Ads by Google
Wednesday 09 Apr 2025 05.33 PM

സോളിഡാരിറ്റി-എസ്ഐഒ വിമാനത്താവളം മാർച്ചിൽ വൻ സംഘർഷം, ​ഗ്രനേഡ് ഉപയോ​ഗിച്ച് പോലീസ്

എയർപോർട്ട് റോഡിലാണ് പോലീസും സമരക്കാരും തമ്മിൽ സംഘർഷമുണ്ടായത്.
airport. clash

കോഴിക്കോട് വഖഫ് നിയമത്തിൽ പ്രതിഷേധിച്ച് സോളിഡാരിറ്റി, എസ്ഐഒ സംഘടനകൾ നടത്തിയ വിമാനത്താവള മാർച്ചിൽ വൻ സംഘർഷം. എയർപോർട്ട് റോഡിലാണ് പോലീസും സമരക്കാരും തമ്മിൽ സംഘർഷമുണ്ടായത്.

പോലീസ് അനുമതിയില്ലാതെയാണ് മാർച്ച് നടത്തിയത്. വിമാനത്താവളം ഉപരോധിക്കുമെന്നായിരുന്നു സമരക്കാർ പറഞ്ഞിരുന്നത്. മാർച്ച് വിമാനത്താവള റോഡ് ഉപരോധിച്ചതോടെ പോലീസ് ബാരിക്കേഡ് ഉപയോ​ഗിച്ച് തടഞ്ഞു. എന്നാൽ, യാത്രക്കാരെ സമരക്കാർ തടഞ്ഞതോടെ പോലീസ് ജലപീരങ്കി ഉപയോ​ഗിച്ചു. ​ഗ്രനേഡ് ഉപയോ​ഗിച്ചും സമരക്കാരെ നീക്കാൻ ശ്രമിച്ചു. ചില സമരക്കാര്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് സമാധാനപരമായി സമരം ചെയ്യാന്‍ പോലീസ് അനുമതി നല്‍കി.

Ads by Google
Wednesday 09 Apr 2025 05.33 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW