Thursday, March 12, 2026 Last Updated 10 Min 8 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Jan 2026 03.03 PM

ആഫ്രിക്കയിലെ ഏറ്റവും വലിയ വിമാനത്താവളം നിര്‍മ്മിക്കാനൊരുങ്ങി ഇത്യോപ്യ: പ്രതിവര്‍ഷം 11 കോടി യാത്രകാര്‍ക്ക് സൗകര്യമൊരുക്കും

biggest, airport, africa, ethiopia

പ്രതിവര്‍ഷം 11 കോടി യാത്രികര്‍ക്കു യാത്ര ചെയ്യാന്‍ സൗകര്യമൊരുക്കുന്ന വമ്പന്‍ വിമാനത്താവളത്തിന്റെ നിര്‍മാണം ആഫ്രിക്കയിലെ ബിഷോഫ്തുവില്‍ തുടങ്ങി. 1270 കോടി യുഎസ് ഡോളര്‍ ചെലവില്‍ നിര്‍മിക്കുന്നതാണ് ഈ വിമാനത്താവളം. നിര്‍മാണം പൂര്‍ത്തിയാക്കാന്‍ 5 വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നാണു കരുതപ്പെടുന്നത്.

ഇത്യോപ്യയുടെ ദേശീയ വ്യോമസര്‍വീസായ ഇത്യോപ്യന്‍ എയര്‍ലൈന്‍സാണു നിര്‍മാണത്തിനു ഭാഗികമായി പണം മുടക്കുന്നത്. ആഫ്രിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വ്യോമഗതാഗത ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതിയാണ് ഇതെന്നു ഇത്യോപ്യന്‍ പ്രധാനമന്ത്രി ആബി അഹമ്മദ് പറഞ്ഞു. ഈ പദ്ധതിയിലൂടെ ആഫ്രിക്കയിലെ ഏറ്റവും വലിയ വ്യോമഗതാഗത കവാടമായി ആഫ്രിക്ക മാറുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. പദ്ധതിക്കൊപ്പം തന്നെ പുതിയ ഹൈവേയും 38 കിലോമീറ്റര്‍ നീളമുള്ള ഹൈ സ്പീഡ് റെയില്‍വേയുമുണ്ട്.

ടൂറിസം മേഖല വികസിപ്പിക്കാനും കൂടുതല്‍ വിദേശ ടൂറിസ്റ്റുകളെ രാജ്യത്തെത്തിക്കാനുമാണ് ഇത്യോപ്യയുടെ ശ്രമം. എന്നാല്‍ ആംഹാര ഒറോമിയ എന്നീ മേഖലകളില്‍ സായുധകലാപം നടക്കുന്നത് ഇത്യോപ്യയെ സമ്മര്‍ദത്തിലാക്കുന്നുണ്ട്. ആഫ്രിക്കയിലെ രണ്ടാമത്തെ ജനസംഖ്യയുള്ള രാജ്യമായ ഇത്യോപ്യയില്‍ അടുത്തകാലത്തായി അനേകം പ്രധാനപ്പെട്ട ഇന്‍ഫ്ര പദ്ധതികള്‍ ത്വരിതഗതിയില്‍ നടക്കുന്നുണ്ട്. ആഫ്രിക്കയിലെ ഏറ്റവും വലിയ ഡാം കഴിഞ്ഞ വര്‍ഷം തുറന്നിരുന്നു. അഡിസ് അബാബ, മറ്റു പ്രധാന നഗരങ്ങള്‍ എന്നിവിടങ്ങളില്‍ അനേകം നഗര പദ്ധതികളും രാജ്യം നടപ്പാക്കുന്നുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW