Wednesday, March 11, 2026 Last Updated 19 Min 12 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Feb 2026 10.45 AM

' എന്റെ പരിധിക്കപ്പുറം ഞാന്‍ നിന്നെ എപ്പോഴും സ്‌നേഹിക്കുന്നു' ; ഒന്നാം വിവാഹവാര്‍ഷികദിനത്തില്‍ ചിത്രം പങ്കുവെച്ച് ആരതി പൊടി

first
photo-www.instagram.com/dr.robin_radhakrishnan/

ബിഗ് ബോസ് ഷോയിലൂടെ മലയാളികള്‍ക്കിടയില്‍ ജനപ്രിയന്‍ ആയി മാറിയ വ്യക്തിയാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍. സംരംഭക. നടി, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ എന്നീ നിലകളില്‍ പ്രശസ്തയായ ആരതി പൊടിയാണ് റോബിന്റെ ജീവിത പങ്കാളി.

2025 ഫെബ്രുവരി 16 ആയിരുന്നു ഇരുവരുടെയും വിവാഹം. ഇപ്പോള്‍ ഒന്നാം വിവാഹവാര്‍ഷികദിനത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് ആരതി പൊടി. '' ഫെബ്രുവരി 16, ഒരു വര്‍ഷം പിന്നിട്ടു. ഒരുമിച്ച് മുന്നോട്ട്, ഒന്നാം വിവാഹവാര്‍ഷികാശംസകള്‍! എന്റെ പരിധിക്കപ്പുറം ഞാന്‍ നിന്നെ എപ്പോഴും സ്‌നേഹിക്കുന്നു', എന്നാണ് ആരതി പൊടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

നിരവധി ആരാധകരാണ് റോബിനും ആരതി പൊടിക്കും ആശംസകള്‍ നേര്‍ന്ന് പോസ്റ്റിന് താഴെ കമന്റുകള്‍ ഇട്ടിരിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW