-->
ക്യൂബ്സ് എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളൻ എന്ന ചിത്രത്തിൻ്റെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തുവിട്ടു. ദക്ഷിണേന്ത്യൻ സിനിമകളിൽ വൻ വിജയം നേടിയ പുഷ്പ., ജയിലർ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഏറെ ഹരമായി മാറിയ സുനിലിൻ്റെ നൃത്തച്ചുവടുകളുമായിട്ടാണ് മജക്കോ മല്ലിക എന്നു തുടങ്ങുന്ന ഈ ഗാനം എത്തുന്നത്. പ്രേക്ഷകരെ ആവേശത്തിൻ്റെ കൊടുമുടിയിൽ എത്തിക്കും വിധത്തിലുള്ള നൃത്തച്ചുവടുകളുമായിട്ടാണ് സുനിൽ ഈ ഗാനരംഗത്തിലൂടെ മിന്നും പ്രകടനം കാഴ്ച്ചവക്കുന്നത്. ഫോറസ്റ്റ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന കാട്ടാളനിൽ. കഥക്ക് ഏറെ അനുയോജ്യമാം വിധത്തിലാണ്മജക്കോ മല്ലിക എന്ന ഈ ഗാനം ചിത്രീകരിച്ചിരിക്കുന്നത്. എംബുരാനേ..എന്ന പ്രശസ്തമായ ഗാനമാലപിച്ചു ആനന്ദ് ശ്രീരാജും ഭദ്രതയും ആലപിച്ചു ഈ ഗാനം പ്രശസ്ത സംഗീത സംവിധായകനായ അജനീഷ് ലോക നാഥാണ് കമ്പോസ് ചെയ്തിരിക്കുന്നത്.വിനായക് ശശികുമാറിൻ്റേതാണു വരികൾ.
ആൻ്റെണി വർഗീസ് (പെപ്പെ ) കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ കബീർദുഹാൻ സിംഗ്, തുഷാര വിജയൻ, ജഗദീഷ്, ആൻസൺ പോൾ, എന്നിവർക്കു പുറമേ ജഗദീഷ് സിദ്ദിഖ്, കബീർദുഹാൻ സിംഗ്, (മാർക്കോ ഫെയിം) ആൻസൺ പോൾ,. റാജ് തിരൺ ദാസ്, ഷോൺ ജോയ്, എന്നിവർക്കൊപ്പം വിവിധ രംഗങ്ങളിൽ വലിയ ആസ്വാദകവൃന്ദത്തിന്റെ ഉടമകളായ റാപ്പർജിനി. ഹനാൻഷാ.കിൽ താരം പാർത്ഥ്തിവാരി, ഷിബിൻ എസ്. രാഘവ് .( ലോക ഫെയിം , ഹിപ്സ്റ്റർ പ്രണവ് രാജ്. കോൾമീവെനം. തുടങ്ങിയ പ്രതിഭകളും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സംഭാഷണം - ഉണ്ണി. ആർ.
ഛായാഗ്രഹണം - രണ ദേവ്.
ഗാനങ്ങൾ - വിനായക് ശശികുമാർ., സുഹൈൽ കോയ.
എഡിറ്റിംഗ് - ഷമീർ മുഹമ്മദ്.
കലാസംവിധാനം സുനിൽ ദാസ്.
മേക്കപ്പ് - റോണക്സ് സേവ്യർ.
കോസ്റ്റ്യും ഡിസൈൻ -ധന്യാ ബാലകൃഷ്ണൻ
സ്റ്റിൽസ് - അമൽ സി. സദർ.
ക്രിയേറ്റീവ് പ്രൊഡ്യൂസർ - ഡിപിൽദേവ്,
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - ജുമാന ഷെരീഫ്.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്- ബിനു മണമ്പൂർ . പ്രവീൺ എടവണ്ണപ്പാറ.
പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ.
വാഴൂർ ജോസ്.