-->
കുവൈറ്റ് സിറ്റി:ഫെബ്രുവരി 26 വ്യാഴം വൈകിട്ട് 4 മണി മുതൽ ഇന്ത്യൻ യുണൈറ്റഡ് സ്കൂൾ അബ്ബാസിയയിൽ വെച്ച് നടക്കുന്ന ഒഐസിസി കുവൈറ്റ് ഇഫ്താർ സംഗമത്തിന്റെ ഫ്‌ളെയർ പത്തനംതിട്ട എംപി ആന്റോ ആന്റണി എംപി ഒഐസിസി നാഷണൽ കമ്മിറ്റി പ്രസിഡന്റ് സാമുവൽ കാട്ടൂർകളീക്കൽ നൽകികൊണ്ട് പ്രകാശനം ചെയ്തു . ഒഐസിസി ഗ്ലോബൽ കമ്മിറ്റി മെമ്പർ വർഗീസ് പുതുക്കുളങ്ങര വർക്കിങ് പ്രസിഡന്റ് ബിഎസ് പിള്ള സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം എ നിസാം വൈസ് പ്രസിഡണ്ടുമാരായ ബിനു ചേമ്പാലയം വിപിൻ മങ്ങാട് ഇഫ്‌താർ ജോയിന്റ് കൺവീനർമാരായ രാമകൃഷ്ണൻ കള്ളാർ , ഇല്യാസ് പുതുവാച്ചേരി ട്രഷാർ സൂരജ് കണ്ണൻ ജനറൽ സെക്രട്ടറിമാരായ സുരേഷ് മാത്തൂർ , നിബു ജേക്കബ്, ഷംസുദീൻ കുക്കു, ബിനോയ് ചന്ദ്രൻ സെക്രട്ടറി മാരായ റെജി കോരുത്, സുഭാഷ് പി നായർ എന്നിവർ സന്നിഹിതരായിരുന്നു.