Friday, March 13, 2026 Last Updated 4 Min 6 Sec ago English Edition
Todays E paper
Ads by Google
Saturday 14 Feb 2026 11.23 AM

ഇങ്ങനെയും ആചാരങ്ങളോ? കല്ല്യാണ വിരുന്നില്‍ സ്റ്റാര്‍ട്ടറായി സിഗരറ്റും ബീഡിയും, വൈറലായി വീഡിയോ

wedding, starter, cigarettes, bidi

വിവാഹങ്ങളുമായി ബന്ധപ്പെട്ട വിചിത്ര കാര്യങ്ങളാണ് കഴിഞ്ഞ ഏതാനും നാളുകളായി സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കുന്നത്. അത്തരത്തില്‍ കൗതുകവും അമ്പരപ്പും ഉളവാക്കുന്ന രണ്ട് വ്യത്യസ്ത വിവാഹ വീഡിയോകളാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ തരംഗമാകുന്നത്.

ആദ്യത്തെ വീഡിയോയില്‍ ആഡംബര വിഭവങ്ങള്‍ക്ക് പകരം അതിഥികള്‍ക്ക് സിഗരറ്റ്, ബീഡി, ഗുട്ക എന്നിവ ട്രേകളില്‍ നിറച്ച് സ്റ്റാര്‍ട്ടര്‍ പോലെ വിളമ്പുന്ന കാഴ്ചയാണുള്ളത്. ഒരു വെയിറ്റര്‍ പുകയില ഉല്‍പ്പന്നങ്ങളുമായി അതിഥികള്‍ക്കിടയിലൂടെ നീങ്ങുന്നതും അവര്‍ക്ക് ഇഷ്ടപ്പെട്ടത് തിരഞ്ഞെടുക്കുന്നതും വീഡിയോയില്‍ കാണാം. ഇത് കണ്ട പലരും ഞെട്ടല്‍ രേഖപ്പെടുത്തിയെങ്കിലും, ഉത്തര്‍പ്രദേശ്, ഹരിയാന തുടങ്ങിയ പ്രദേശങ്ങളില്‍ ഇത്തരം രീതികള്‍ പണ്ട് മുതല്‍ക്കേ ആതിഥ്യമര്യാദയുടെ ഭാഗമായി നിലനില്‍ക്കുന്നതാണെന്ന് ചില ഉപയോക്താക്കള്‍ അഭിപ്രായപ്പെടുന്നു.

രണ്ടാമത്തെ വീഡിയോയില്‍ വിവാഹവേദിയില്‍ വധുവിന്റെ സുഹൃത്തുക്കള്‍ വരനെക്കൊണ്ട് രസകരമായ ഒരു ഉടമ്പടിയില്‍ ഒപ്പിടുവിക്കുന്നതാണ് കാണുന്നത്. പുരോഹിതന്റെ മന്ത്രങ്ങള്‍ കഴിഞ്ഞാലുടന്‍ വധുവിന്റെ സുഹൃത്തുക്കള്‍ ഒരു വലിയ കരാര്‍ പത്രവുമായി വേദിയിലെത്തുകയായിരുന്നു. വര്‍ഷത്തില്‍ മൂന്ന് തവണ വിദേശയാത്രകള്‍ നടത്തുക, എന്നും വധുവിനായി പാചകം ചെയ്യുക, ഒരു കാര്യത്തിലും വധുവിനോട് 'നോ' പറയാതിരിക്കുക തുടങ്ങിയ നിബന്ധനകളാണ് കരാറിലുള്ളത്. 'വധു പറയുന്നതാണ് എപ്പോഴും ശരി' എന്ന വാചകത്തോടെ അവസാനിക്കുന്ന ഈ കരാറില്‍ ചിരിച്ചുകൊണ്ട് വരന്‍ ഒപ്പിടുന്നതോടെയാണ് ഈ നര്‍മ്മം നിറഞ്ഞ വീഡിയോ അവസാനിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW