Wednesday, March 11, 2026 Last Updated 27 Min 11 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Feb 2026 12.56 PM

' പരസ്പര ബഹുമാനത്തോടെ ഞങ്ങള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു' ; കുറിപ്പുമായി മല്ലു ഫാമിലിയിലെ പൊന്നൂസ്

about, fans

മല്ലു ഫാമിലിയിലൂടെയായി സമൂഹമാധ്യമങ്ങളില്‍ സുപരിചിതരായവരാണ് സുജിനും പൊന്നൂസും. പ്രണയിച്ച് വിവാഹിതരായവരാണ് ഇവര്‍. ഇരുവരും വേര്‍പിരിഞ്ഞുവെന്ന തരത്തിലുളള വാര്‍ത്തകള്‍ നേരത്തെ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ തങ്ങള്‍ വേര്‍പിരിഞ്ഞു എന്ന് സ്ഥിരീകരിക്കുകയാണ് നിധ. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഇക്കാര്യം നിധ അറിയിച്ചത്.ആ അധ്യായം അവസാനിപ്പിച്ചു, ഞാന്‍ സമാധാനം തിരഞ്ഞെടുത്തു എന്ന ക്യാപ്ഷനോടെയായിരുന്നു നിധ ഡിവോഴ്‌സിനെക്കുറിച്ച് പറഞ്ഞത്.

കുറേക്കാലമായി ഞങ്ങളുടെ ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ വരുന്നുണ്ടായിരുന്നു. കുറേക്കാലം നിശബ്ദമായി നിന്നെങ്കിലും അതേക്കുറിച്ച് സംസാരിക്കാനുള്ള സമയമായിരിക്കുകയാണ്. അതെ, മാസങ്ങളായി ഞങ്ങള്‍ വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു. കുറേയേറെ സങ്കടവും, ചിന്തകളും, പോരാട്ടങ്ങള്‍ക്കുമൊടുവില്‍ നിയമപരമായ വേര്‍പിരിയല്‍ എന്ന തീരുമാനം എടുക്കുകയായിരുന്നു. ദേഷ്യത്തോടെ എടുത്തതല്ല ഈ തീരുമാനം. പരസ്പര ധാരണയോടെ എടുത്ത ഡിസിഷനാണ്. ചില സമയത്ത് പ്രണയം മാത്രം രണ്ടുപേരെ ചേര്‍ത്തുനിര്‍ത്തില്ല എന്ന് മനസിലായി.

ചിരിയും, സന്തോഷവും, ഇണക്കങ്ങളും, പിണക്കങ്ങളുമൊക്കെയായി സന്തോഷം നിറഞ്ഞ ജീവിതമായിരുന്നു ഒരുകാലത്ത്. അതായിരുന്നു അന്ന് ഞങ്ങള്‍ക്ക് എല്ലാം. പക്ഷേ, നമ്മള്‍ വിചാരിക്കുന്നത് പോലെ തന്നെ എല്ലാം അവസാനിക്കണമെന്നില്ലല്ലോ. സന്തോഷം നഷ്ടമായി തുടങ്ങിയപ്പോഴാണ് സമാധാനത്തെക്കുറിച്ച് ചിന്തിച്ചതും, ഇങ്ങനെയൊരു തീരുമാനം എടുത്തതെന്നും നിധ കുറിച്ചിട്ടുണ്ട്. പരസ്പര ബഹുമാനത്തോടെ ഞങ്ങള്‍ വേര്‍പിരിഞ്ഞ് ജീവിക്കാന്‍ തീരുമാനിച്ചു. ഇനി ഒന്നിച്ചുണ്ടാവില്ലേ എന്ന ചോദ്യത്തിന് ഞങ്ങള്‍ക്കിടയില്‍ പ്രസക്തിയില്ല. സാഹചര്യം മനസിലാക്കണം എല്ലാവരും. അത്തരം ചോദ്യങ്ങളിലൊന്നും ഇനി കാര്യമില്ല. ഇത് എന്നന്നേക്കുമായി അവസാനിച്ചതാണ്. ഇനിയൊരിക്കലും ഞങ്ങള്‍ ഒന്നിക്കില്ല.

വിവാഹമോചനത്തെക്കുറിച്ചുള്ള എന്റെ ആദ്യത്തെയും, അവസാനത്തെയും പോസ്റ്റാണ് ഇത്. ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നാണ് എനിക്ക് എല്ലാവരോടും പറയാനുള്ളത്. ഈ വേദനയില്‍ നിന്നും കരകയറാന്‍ അനുവദിക്കുക. ജീവിതത്തില്‍ ഇല്ലെങ്കിലും ഹൃദയത്തിലുണ്ട് എല്ലാം. ഒരിക്കലും മറക്കാനാവില്ല. ഒരുകാലത്ത് പ്രണയമായിരുന്ന സുജിന്‍ പൊന്നൂസ് സ്റ്റോറി അവസാനിച്ചിരിക്കുകയാണെന്നുമായിരുന്നു നിധ കുറിച്ചത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW