-->
നടിയും നര്‍ത്തകിയുമായ ആര്യ പാര്‍വതി വിവാഹിതയായി. നടനും മോഡലുമായ ദിലീപാണ് വരന്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. വിവാഹത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്.
മോഹിനിയാട്ടം നര്‍ത്തകിയായ ആര്യ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ആര്യമോഹനം എന്ന നൃത്തവിദ്യാലയവും നടത്തുന്നുണ്ട്. ഇരുപത്തിമൂന്നാം വയസിലാണ് ആര്യക്ക് അനിയത്തി ഉണ്ടാകുന്നത്. ആദ്യ പാര്‍വതി എന്നാണ് പേര്.