-->
ബോളിവുഡ് നടി മാധുരി ദീക്ഷിത് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം വൈറലാകാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധക മനം കവരുന്നത്. പച്ച നിറത്തിലുളള സാരിയിലാണ് മാധുരി ദീക്ഷിത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ ജയന്തി റെഡ്ഡിയുടെ കളക്ഷനില്‍ നിന്നുളളതാണ് ഈ മനോഹരമായ പച്ച സില്‍ക്ക് സാരി. റിച്ച് ബോട്ടില്‍ ഗ്രീന്‍ ഷേഡിലുളള ഈ സാരിയുടെ ബോര്‍ഡറുകളില്‍ അതിമനോഹരമായ ഗോള്‍ഡന്‍ സര്‍ദോസി എംബ്രോയ്ഡറി വര്‍ക്കുകള്‍ നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏതാണ്ട് 1.4 ലക്ഷം രൂപയാണ് ഈ സാരിയുടെ വില.
മരതകം പതിപ്പിച്ച സ്റ്റേറ്റ്‌മെന്റ് ജിമിക്കിയും കൈയ്യിലൊരു വാച്ചും മാത്രമാണ് താരം അണിഞ്ഞത്. ലളിതമായ മേക്കപ്പും അഴിച്ചിട്ട മുടിയും മാധുരിയുടെ ലുക്കിന് തികച്ചും ഒരു ഇന്ത്യന്‍ ഭാവം നല്‍കി. '' ഗ്ലാമറിനൊപ്പം അല്പം പാരമ്പര്യവും, അതാണ് എനിക്കിഷ്ടം'' എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചത്.