Thursday, March 12, 2026 Last Updated 7 Min 36 Sec ago English Edition
Todays E paper
Ads by Google
Saturday 31 Jan 2026 09.31 AM

നവകേരള സൃഷ്ടിക്ക് കേരളത്തിന് അകത്തുള്ളവരും പുറത്തുള്ള മലയാളികളും ഒന്നിച്ച് നീങ്ങണമെന്ന്മുഖ്യമന്ത്രി പിണറായി വിജയന്‍

LKS

കുവൈത്ത്‌സിറ്റി/തിരുവന്തപുരം: കേരളം വിശ്വകേരളമായി വളര്‍ന്നു എന്നതാണ് ഇപ്പോഴത്തെ പ്രത്യേകത.സംസ്ഥാനത്തിന്റെ ഭൂമിശാസ്ത്രപരമായ അതിര്‍ത്തിയ്ക്ക് ഉള്ളില്‍ നില്‍ക്കുന്ന ഒരു പ്രതിഭാസമായിട്ട് കാണാന്‍ കഴിയില്ല ,അത്രകണ്ട് വിശാലമാണ് മലയാളികളുടെ ഇന്ന് മലയാളികളുടെ ജീവിതം.
സമൂഹത്തെയും, കേരളത്തിന്റെ സംസ്‌ക്കാരം ശൃഷ്ടിക്കുന്നതില്‍ എല്ലാ മലയാളികള്‍ക്കും പങ്കുണ്ട്. നവകേരള ശൃഷ്ടിക്ക് എല്ലാ മലയാളികളും ഒന്നിച്ച് മുന്നേറണം.
നമ്മുടെ അകം കേരളവും പുറം കേരളവും തമ്മില്‍ നല്ലരീതിയിലുള്ള ഒത്ത് ഒരുമവളര്‍ത്താന്‍ പല തരത്തിലുള്ള മാര്‍ഗ്ഗങ്ങളുണ്ട്.അതില്‍ കേന്ദ്ര സ്ഥാനം ലോക കേരള സഭയ്ക്ക് ഉണ്ടന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.നിയമസഭയിലെ ശങ്കരനാരായണ്‍ തമ്പി ഹാളില്‍ അഞ്ചാം ലോക കേരള സഭയുടെ ആദ്യദിനം ഉദ്ദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ സംസ്‌കാരത്തെയും സ്ഷൃടിക്കുന്നതിനും പുനസ്ഷൃടിക്കുന്നതിന്
കേരളത്തിന്റെ അകത്തുള്ളവര്‍ക്കും പുറത്തുള്ളവര്‍ക്കും ഒരേപോലെ വലിയ പങ്ക് വഹിക്കാനാകുമെന്നും പിണറായി പ്രവാസി സമൂഹത്തിനോടയി പറഞ്ഞു.
നിയമസഭ സ്പീക്കര്‍ എ.എം ഷംസീര്‍ അധ്യക്ഷനായിരുന്നു.
പുതിയ വിവിധ സേവനങ്ങള്‍
----------------------------
സ്റ്റുഡന്റ് മൈഗ്രേഷൻ പോർട്ടൽ , എയർപോർട്ട് ഹെല്പ് ഡെസ്ക് , ഷെർപ്പ പോർട്ടൽ, ലോക കേരളം ഓൺലൈൻ എന്നീ സേവനങ്ങൾ അഞ്ചാം ലോക കേരള സഭാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. നോര്‍ക്കയുടെ പ്രവര്‍ത്തന നേട്ടങ്ങള്‍ വ്യക്തമാക്കുന്ന കോഫി ടേബിള്‍ ബുക്കിന്റെ പ്രകാശനവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. ലോക രേകള സഭാംഗവും ജി 20 ഗ്ലോബല്‍ ലാന്റ് ഇനീഷ്യേറ്റീവ് ഡയറക്ടറുമായ മുരളീ തുമ്മാരുകുടിക്ക് കൈമാറിയായിരുന്നു പ്രകാശനം.
സ്റ്റുഡന്റ് മൈഗ്രേഷൻ പോർട്ടൽ
നാലാം ലോക കേരള സഭയില്‍ ഉയര്‍ന്നു വന്ന നിര്‍ണ്ണായക ചര്‍ച്ചകള്‍ വിദ്യാര്‍ഥി കുടിയേറ്റത്തെ അധികരിചുള്ളതായിരുന്നു. വിദേശ രാജ്യങ്ങളിൽ പഠിക്കുവാൻ പോകുന്ന വിദ്യാർത്ഥികൾക്ക് അതാത് രാജ്യങ്ങളിലെ നിയമങ്ങൾ. യൂണിവേഴ്സിറ്റി വിവരങ്ങൾ, കോഴ്സുകൾ തുടങ്ങിയവ വ്യക്തമാക്കുന്ന മാർഗ്ഗ നിർദ്ദേശങ്ങൾ സമയാ സമയങ്ങളിൽ ലഭ്യമാക്കുന്നതിന് ഒരു സമഗ്ര ഓൺലൈൻ സംവിധാനമാണ് സ്റ്റുഡന്റ് മൈഗ്രേഷൻ പോർട്ടൽ.
എയര്‍പോര്‍ട്ട് ഹെല്പ് ഡസ്ക്
സുരക്ഷിത കുടിയേറ്റം ഉറപ്പു വരുത്തുക എന്ന ലക്ഷ്യം മുൻനിർത്തി പ്രവാസത്തെ പറ്റിയും സർക്കാർ സേവനങ്ങളെ പറ്റിയുമുള്ള അവബോധം നൽകുന്നതിനുമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഫെബ്രുവരി മുതൽ എയർപോർട്ട് ഹെല്പ് ഡെസ്ക് പ്രവർത്തനം ആരംഭിക്കുന്നതാണ്.
ഷെർപ്പ പോർട്ടൽ
പ്രവാസി മലയാളികൾക്കും നിക്ഷേപകർക്കും കേരളത്തിൽ സുരക്ഷിതമായും സുതാര്യമായും നിക്ഷേപം നടത്തുന്നതിനായി സർക്കാർ ആവിഷ്കരിച്ച അത്യാധുനിക ഡിജിറ്റൽ സംവിധാനമാണ് ഷെർപ്പ (Sherpa). നിക്ഷേപ പ്രക്രിയയുടെ തുടക്കം മുതൽ ഒടുക്കം വരെ ഒരു വഴികാട്ടിയായി (Guide) പ്രവർത്തിക്കുക എന്നതാണ് ഈ പോർട്ടലിന്റെ പ്രധാന ലക്ഷ്യം. വിവിധ വകുപ്പുകളുടെ ഏകോപനം, ഡിജിറ്റൽ സംയോജനം, നിക്ഷേപങ്ങളുടെ പുരോഗതി തത്സമയം അറിയാനുള്ള സൗകര്യം എന്നിവ ഷെർപ്പ ഉറപ്പാക്കുന്നു.
ലോക കേരളം ഓൺലൈൻ പോർട്ടൽ സേവനങ്ങൾ
ലോക മലയാളികൾക്കായുളള ഡിജിറ്റൽ ഇടമായ ലോക കേരളം ഓൺലൈൻ പോർട്ടലില്‍ സേവനങ്ങള്‍ വിപുലീകരിച്ചു. പ്രവാസികേരളീയര്‍ക്ക് സൗജന്യ മാനസിക ആരോഗ്യ കൺസൽട്ടേഷനും ആയുര്‍വേദ കൺസൽട്ടേഷൻ സേവനങ്ങളും ലോക കേരളം ഓണലൈനില്‍ ലഭ്യമാക്കും. നാഷണല്‍ ഹെല്‍ത്ത് മിഷന്‍, ആയുഷ് മിഷന്‍ എന്നിവരുടെ സഹായത്തോടെയാണ് പ്രസ്തുത സേവനങ്ങള്‍ സൌജന്യമായി നല്‍കുന്നത്. ഫെബ്രുവരി 15 മുതൽ സേവനങ്ങൾ പോർട്ടലിൽ ലഭ്യമാകും.

Ads by Google
Ads by Google
LATEST NEWS
TRENDING NOW